പൊന്‍കുന്നത്ത് കണ്‍സ്യൂമര്‍ ഫെഡ് മദ്യ വില്‍പനശാലയില്‍നിന്ന് 18 ലക്ഷം കവര്‍ന്നു
text_fieldsപൊന്‍കുന്നം: ടൗണിലെ കണ്‍സ്യൂമര്‍ ഫെഡിന്‍െറ വിദേശമദ്യ ചില്ലറ വില്‍പന ശാലയില്‍ വന്‍കവര്‍ച്ച. 18,29,550 രൂപ കവര്‍ന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ കട തുറക്കാനത്തെിയ ജീവനക്കാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ ബ്രാഞ്ച് മാനേജര്‍ ഉള്‍പ്പെടെ എട്ടു ജീവനക്കാരെ കണ്‍സ്യൂമര്‍ ഫെഡ് എം.ഡി സസ്പെന്‍ഡ് ചെയ്തു. നിരുത്തരവാദപരമായി പണം സൂക്ഷിച്ചതിന്‍െറ പേരിലാണ് നടപടി. വില്‍പനശാലയുടെ പിന്നിലെ ഷട്ടര്‍ തുറന്ന നിലയിലായിരുന്നു. ഇതിലൂടെയാണ് മോഷ്ടാക്കള്‍ കടന്നതെന്നാണ് സൂചന.
പണം സൂക്ഷിച്ചിരുന്ന സേഫിന്‍െറ മുകളില്‍ ചെറിയ വിടവ് ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, ഈ ചെറിയ വിടവിലൂടെ നോട്ടുകെട്ടുകള്‍ എങ്ങനെ എടുത്തു എന്നത് ദുരൂഹമാണ്. 22,44,580 രൂപയാണ് സേഫില്‍ ഉണ്ടായിരുന്നത്. ചെറിയ നോട്ടുകളുടെ കെട്ടുകള്‍ കവര്‍ന്നിട്ടില്ല. ഞായറാഴ്ച ഉച്ചകഴിഞ്ഞും തിങ്കളാഴ്ചയും മദ്യം വിറ്റ പണമാണ് മോഷണം പോയത്.
ഞായറാഴ്ച ഉച്ചവരെയുള്ള തുക പാലാ കിഴതടിയൂര്‍ ബാങ്കിന്‍െറ അവധി ദിനത്തിലും പ്രവര്‍ത്തിക്കുന്ന ശാഖയില്‍ അടച്ചിരുന്നു. ഉച്ചക്കുശേഷവും തിങ്കളാഴ്ചയും ഉണ്ടായ വില്‍പനയുടെ തുകയാണ് സേഫില്‍ സൂക്ഷിച്ചിരുന്നത്. ഈ കണക്ക് നോക്കിയാണ് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ നഷ്ടപ്പെട്ട തുക കണക്കാക്കിയത്.
സ്ഥലത്തത്തെിയ ഡോഗ് സ്ക്വാഡ് മണം പിടിച്ചു ടൗണിലൂടെ കുറച്ചുദൂരം ഓടിയശേഷം നിന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തത്തെി തെളിവ് ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
