Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാടാനപ്പള്ളിയില്‍...

വാടാനപ്പള്ളിയില്‍ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം

text_fields
bookmark_border
വാടാനപ്പള്ളിയില്‍ ബി.ജെ.പി- ആര്‍.എസ്.എസ് ആക്രമണം
cancel

വാടാനപ്പള്ളി: ബീച്ചില്‍ സി.പി.എം പ്രവര്‍ത്തകന്‍െറ വീടിന് പെട്രോള്‍ ബോംബ് ആക്രമണം. ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുടെ വീട് അടിച്ച് തകര്‍ത്തു. ബീച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഐ.കെ. സുദര്‍ശനന്‍െറ സഹോദരന്‍ ഇത്തിക്കാട് വിക്രമന്‍െറ വീടിനാണ് ഞായറാഴ്ച രാത്രി 12ഓടെ ബോംബെറിഞ്ഞത്. പുലര്‍ച്ചെ രണ്ടോടെ ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കിഴക്കേപ്പാട്ട് കൃജേഷിന്‍െറ വീട് തല്ലിത്തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. വ്യാസനഗറിന് പടിഞ്ഞാറ് വിക്രമന്‍െറ വീട്ടിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. പടര്‍ന്ന തീ പെട്ടെന്ന് അണഞ്ഞു.

ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സുദര്‍ശനന്‍െറ വീട്ടിലത്തെി ഭീഷണി മുഴക്കുകയും സമീപത്തെ എല്‍.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസ് തകര്‍ക്കുകയും ചെയ്തിരുന്നു. നാലുവര്‍ഷം മുമ്പും ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സുദര്‍ശനനെയും വിക്രമനെയും വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. വാര്‍ഡംഗം സംബാജിയുടെയും മണികണ്ഠന്‍െറയും നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് വിക്രമന്‍ പറഞ്ഞു.

പുലര്‍ച്ചെ രണ്ടോടെ തക്ഷശില ക്ളബിനടുത്ത് ഡി.വൈ.എഫ്.ഐ യൂനിറ്റ് സെക്രട്ടറി കൃജേഷിന്‍െറ വീട്ടിലത്തെിയ ആക്രമികള്‍ ജനല്‍ചില്ലുകളും വാതിലും ചായ്പിന്‍െറ ഷീറ്റുകളും തകര്‍ത്തു. ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. ശബ്ദംകേട്ട് അടുത്ത വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് ഇട്ടതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. കൃജേഷിന് വധഭീഷണിയുള്ളതായി മാതാവ് കനക പറഞ്ഞു.

കഴിഞ്ഞ ദിവസവും ബീച്ചില്‍ ബി.ജെ.പി -ആര്‍.എസ്.എസ് അഴിഞ്ഞാട്ടം നടന്നിരുന്നു. സി.പി.എം ബ്രാഞ്ച് അംഗം കുട്ടന്‍ പാറന്‍ സുജിത്തിന്‍െറ ഓട്ടോ നശിപ്പിച്ചു.
എല്‍.ഡി.എഫ് ബൂത്തും കൊടിതോരണങ്ങളും തകര്‍ത്തു. തറയില്‍ പ്രദീപിനെ മര്‍ദിച്ചു. സുദര്‍ശന്‍െറ വീട്ടില്‍ എത്തിയ ആക്രമികള്‍ ഭീഷണിമുഴക്കി. ഇതിന് പിന്നാലെ ഏങ്ങണ്ടിയൂര്‍ ചൊക്കളങ്ങരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ ചെമ്പന്‍ ശശികുമാറിനെയും ചേറ്റുവയില്‍ പുതിയവീട്ടില്‍ നാസറിനെയും വെട്ടിപ്പരിക്കേല്‍പിച്ചു.

ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തീരദേശത്ത് ആക്രമണം അഴിച്ചുവിടുകയാണെന്ന് സി.പി.എം ആരോപിച്ചു. ആക്രമണ സ്ഥലം എല്‍.ഡി.എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു.

 

Show Full Article
TAGS:bjp 
Next Story