എന്‍.ഡി.എയുടെ മുന്നേറ്റത്തില്‍ മുന്നണികള്‍ക്ക് പരിഭ്രമം –പീയൂഷ് ഗോയല്‍
text_fieldsതൃശൂര്‍: എന്‍.ഡി.എയുടെ മുന്നേറ്റത്തില്‍ പരിഭ്രമിച്ച് യു.ഡി.എഫും എല്‍.ഡി.എഫും നുണ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ മന്ത്രി പീയൂഷ് ഗോയല്‍. 2013ല്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് കേരളത്തിലെ ആദിവാസി ഊരുകളിലെ അവസ്ഥയെ സോമാലിയയോട് താരതമ്യപ്പെടുത്തിയിട്ടുണ്ടന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബംഗാളില്‍ വേദി പങ്കിടുന്നവരാണ് ഇവിടെ പരസ്പരം പോരടിക്കുന്നത്. ബി.ജെ.പി ശക്തമായ പ്രകടനമാണ് ഇത്തവണ നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ അഴിമതിക്കും വികസന മുരടിപ്പിനും എതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി നിവേദിത, തൃശൂര്‍ മണ്ഡലം സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന് എന്നിവരുടെ പ്രചാരണ യോഗങ്ങളില്‍ കേന്ദ്രമന്ത്രി പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.