വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച സംഭവം: പ്രതി ഒരാളെന്ന് പൊലീസ്
text_fields
കഴക്കൂട്ടം: കണിയാപുരം പള്ളിനടയില്‍ കവര്‍ച്ചശ്രമത്തിനിടെ വിദ്യാര്‍ഥിനിയെ കുത്തിപ്പരിക്കേല്‍പിച്ച് പിടിയിലായ സംഭവത്തില്‍ പ്രതി ഒരാളെന്ന് പൊലീസ് സ്ഥിരീകരണം.
പിടിയിലായ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. പെരുമാതുറ സ്വദേശി മുഹമ്മദ് അസറാണ് (18) പിടിയിലായത്. സംഭവത്തത്തെുടര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നാടകീയമായി പൊലീസ് പിടിയിലായ മറ്റ് രണ്ടുപേര്‍ക്ക് ഇതുമായി ബന്ധമില്ളെന്ന് പൊലീസ് സ്ഥിരീകരിച്ചു.
എന്നാല്‍, ഇവര്‍ മറ്റു ചില കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് സൂചന നല്‍കി. ഇവരെ ചോദ്യം ചെയ്തുവരുന്നു. ഇവരുടെ അറസറ്റ് ഉടനുണ്ടാകുമെന്നാണ് സൂചന.
അസറാണ് ആക്രമണത്തിന്‍െറ സൂത്രധാരന്‍ എന്ന വിവരം ആദ്യമിനിറ്റുകള്‍ക്കുള്ളില്‍തന്നെ പൊലീസിന് ലഭിച്ചിരുന്നു. സംഭവശേഷം ഓടിമറഞ്ഞ ഇയാളെ പടിഞ്ഞാറ്റുമുക്കിലെ വീടിനുമുകളില്‍ ഒളിച്ചിരിക്കെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
