Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right68കാരിയെ പീഡിപ്പിച്ച...

68കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍

text_fields
bookmark_border
68കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
cancel

തിരുവനന്തപുരം: അഞ്ചുതെങ്ങ് സ്വദേശിയായ 68കാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. നെടുങ്കണ്ട ഒന്നാംപാലം കടപ്പുറം കൊച്ചുതെക്കഴികം വീട്ടില്‍ അനസ് (29) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ വൃദ്ധ തിരിച്ചറിഞ്ഞെന്നും റൂറല്‍ എസ്.പി കെ. ഷെഫീന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മൊഴിയുടെ അടിസ്ഥാനത്തില്‍ രൂപസാദൃശ്യമുള്ള 25 പേരെ ചോദ്യം ചെയ്തിരുന്നു. വീടിനെക്കുറിച്ച് അറിവുള്ളയാളും പ്രദേശവാസിയുമാണ് പ്രതിയെന്ന് സൂചന ലഭിച്ചിരുന്നു. ഇക്കാര്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. നിരവധി കേസുകളിലെ പ്രതിയാണ് അനസ്. പകല്‍ കടലിലും കായലിലുമായി ഒളിവില്‍ കഴിയുകയും രാത്രിയില്‍ പുറത്തിറങ്ങുകയുമാണ് പതിവ്. ഇത്തരത്തില്‍ പുറത്തിറങ്ങവെയാണ് പൊലീസിന്‍െറ വലയിലായത്. മേയ് രണ്ടിന് രാത്രി 12നാണ് സംഭവം. വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയ അനസ് ഉറങ്ങുകയായിരുന്ന വയോധികയെ മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നിലവിളിച്ച വയോധികയെ വായ് പൊത്തിപ്പിടിച്ച ശേഷം പീഡിപ്പിക്കുകയുമായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലഹരിക്കടിമയായ അനസിന്‍െറ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സ്ത്രീകളെ ഉപദ്രവിക്കല്‍, മോഷണം, പിടിച്ചുപറി തുടങ്ങി 10ഓളം കേസുകളുണ്ട്. 2014ല്‍ കാപ്പ ചുമത്തി ആറുമാസം തടവില്‍ കഴിഞ്ഞിരുന്നു. പിന്നീട് പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു.

Show Full Article
TAGS:Arrested 
Next Story