സുനില്‍കുമാറിന് നാടിന്‍െറ അന്ത്യാഞ്ജലി
text_fields
തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മര്‍ദനമേറ്റ് ചികിത്സയിലിരിക്കെ മരിച്ച പൊലീസുകാരന് നാടിന്‍െറ അന്ത്യാഞ്ജലി. ശ്രീവരാഹം തോപ്പുമുടുക്ക് തൃക്കാര്‍ത്തികയില്‍ കെ. സുനില്‍കുമാറിനാണ് (43) നാട് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായിരുന്ന സുനില്‍കുമാര്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടില്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് മണിയോടെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച ഉച്ചയോടെ വീട്ടിലത്തെിച്ച മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ മന്ത്രിമാരും രാഷ്ട്രീയനേതാക്കളും പൊലീസ് സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേരത്തെി.
മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, എ.ഡി.ജി.പി ഹേമചന്ദ്രന്‍, സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡി.സി.പി ശിവവിക്രം തുടങ്ങിയവരും വിവിധ രാഷ്ട്രീയനേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാനത്തെി. വൈകീട്ട് പുത്തന്‍കോട്ട ശ്മശാനത്തില്‍ നടന്ന സംസ്കാരചടങ്ങിലും നിരവധി പേര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം നവംബര്‍ 16ന് രാത്രി പട്രോളിങ്ങിനിടെയാണ് മഞ്ചേശ്വരം തൂമിനാട് വെച്ച് മര്‍ദനമേറ്റത്. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദീപുവുമായി ബൈക്കില്‍ പട്രോളിങ് നടത്തവെ സംശയകരമായി കണ്ട സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് മര്‍ദനമേറ്റത്. ഇരുമ്പ് വടികൊണ്ട് തലക്കടിയേറ്റ് രണ്ടാഴ്ചയോളം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.