Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമ പ്രവർത്തകൻ സനൽ...

മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പ് അന്തരിച്ചു

text_fields
bookmark_border
മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പ് അന്തരിച്ചു
cancel

കോട്ടയം: മാധ്യമ പ്രവർത്തകനും ന്യൂസ് 18 ടിവി റിപ്പോർട്ടറുമായ സനൽ ഫിലിപ്പ് (33) അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

പോസ്റ്റമോർട്ടത്തിന് ശേഷം ഉച്ചയോടെ കോട്ടയം പ്രസ്ക്ലബിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം മുണ്ടക്കയത്തെ വീട്ടിലെത്തിക്കും. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ പത്തിന് മുണ്ടക്കയത്ത്.

ജൂണ്‍ 20ന് മുണ്ടക്കയത്തെ വീട്ടില്‍ നിന്ന് എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോകുംവഴി സനല്‍ സഞ്ചരിച്ച ഓട്ടോ മറിഞ്ഞായിരുന്നു അപകടം. അപകടത്തില്‍ സുഷുമ്‌നാ നാഡിക്കും കഴുത്തിനും ഗുരുതര പരിക്കേറ്റ സനല്‍ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് കോളജിലെ ബിരുദ പഠനത്തിന് ശേഷം സനൽ കോട്ടയം പ്രസ്‌ക്ലബില്‍ നിന്നാണ് ജേര്‍ണലിസം പൂർത്തിയാക്കിയത്. സെന്‍റ് ഡൊമനിക് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. ജയ്ഹിന്ദ് ടിവിയിലും റിപ്പോർട്ടർ ചാനലിലും പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanal philip
Next Story