Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാസ്റ്റ്ഗ്രേഡ്...

ലാസ്റ്റ്ഗ്രേഡ് പ്രായപരിധി ഉയര്‍ത്താനാകുമോ എന്ന് മനുഷ്യാവകാശ കമീഷന്‍

text_fields
bookmark_border
ലാസ്റ്റ്ഗ്രേഡ് പ്രായപരിധി ഉയര്‍ത്താനാകുമോ എന്ന് മനുഷ്യാവകാശ കമീഷന്‍
cancel

കൊച്ചി: ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം ക്ഷണിക്കുമ്പോള്‍ ജനറല്‍ വിഭാഗത്തിന് 41 വയസ്സും സംവരണവിഭാഗത്തിന് 44 വയസ്സുമായി പ്രായപരിധി ഉയര്‍ത്തുന്നത് ആലോചിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാറിനോട് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍.
പുതുതായി സര്‍വിസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ പശ്ചാത്തലത്തിലാണിത്. കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്‍െറതാണ് ഉത്തരവ്. ഒരു മാസത്തിനകം ചീഫ് സെക്രട്ടറി വിശദീകരണം നല്‍കണം. എറണാകുളം സ്വദേശി നൗഷാദും മറ്റു ചിലരുമാണ് കമീഷനെ സമീപിച്ചത്.

പ്യൂണ്‍ തസ്തികക്കുള്ള യോഗ്യതയായി എഴുത്തും വായനയും നിശ്ചയിച്ചപ്പോള്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ വരെ ലാസ്റ്റ്ഗ്രേഡ് തസ്തികയിലേക്ക് അപേക്ഷിച്ചുതുടങ്ങി. ഇതോടെ, കമീഷനില്‍ പരാതിക്കാരായി എത്തിയവരെ പോലെ വിദ്യാഭ്യാസം കുറഞ്ഞവര്‍ പിന്തള്ളപ്പെടുകയും വിദ്യാഭ്യാസം കൂടിയവര്‍ ജോലി നേടുകയും ചെയ്തു. മികച്ച വിദ്യാഭ്യാസമുള്ളവര്‍ ലാസ്റ്റ്ഗ്രേഡ് തസ്തികയില്‍ പ്രവേശിച്ചശേഷം മറ്റു ടെസ്റ്റുകള്‍ എഴുതി ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തു.

പരാതിക്കാരുടെ നിവേദനങ്ങള്‍ കണക്കിലെടുത്ത് ലാസ്റ്റ് ഗ്രേഡ് തസ്തികക്ക് അപേക്ഷ അയക്കുന്നതില്‍നിന്ന് ബിരുദധാരികളെ പി.എസ്.സി വിലക്കി.
 എന്നാല്‍, ജനറല്‍ കാറ്റഗറിയില്‍ 36ഉം സംവരണ വിഭാഗങ്ങള്‍ക്ക് 39ഉം വയസ്സ് പ്രായപരിധിയായതിനാല്‍ പരാതിക്കാര്‍ക്ക് ജോലിക്ക് അപേക്ഷ അയക്കാന്‍ കഴിയാതെയായി. പുതുതായി സര്‍വിസില്‍ കയറുന്നവരുടെ പെന്‍ഷന്‍ പ്രായം 60 ആക്കിയെങ്കിലും ജോലിക്ക് അപേക്ഷ അയക്കാനുള്ള പ്രായപരിധി വര്‍ധിപ്പിച്ചില്ളെന്നാണ് പരാതി.

 

Show Full Article
TAGS:kerala human right commision 
Next Story