Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളം വേണ്ടത്ര...

മലയാളം വേണ്ടത്ര വശമില്ല: കണ്ണൂരില്‍ ഹൈസ്കൂളിലും അക്ഷരമാല പഠിപ്പിക്കുന്നു

text_fields
bookmark_border
മലയാളം വേണ്ടത്ര വശമില്ല: കണ്ണൂരില്‍ ഹൈസ്കൂളിലും അക്ഷരമാല പഠിപ്പിക്കുന്നു
cancel

കണ്ണൂര്‍: കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ 33 സ്കൂളുകളില്‍ 10ാം ക്ളാസ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് അക്ഷരമാലയടക്കം അടിസ്ഥാനപാഠങ്ങള്‍ പഠിപ്പിക്കാന്‍ നിര്‍ദേശം. മലയാളഭാഷയില്‍ കുട്ടികള്‍ക്ക് വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനെ തുടര്‍ന്ന് കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസറാണ് നിര്‍ദേശം നല്‍കിയത്.
33 വിദ്യാലയങ്ങളിലെയും മലയാളം അധ്യാപകര്‍ക്ക് പ്രത്യേക പഠനപദ്ധതി വിശദീകരിച്ച് നല്‍കിയിട്ടുണ്ട്. മലയാളം അക്ഷരമാല, സ്വരാക്ഷരങ്ങള്‍, വ്യഞ്ജനാക്ഷരങ്ങള്‍, വള്ളി, പുള്ളി, വിസര്‍ഗം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളാണ് പഠിപ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഉയര്‍ന്ന ക്ളാസിലത്തെിയിട്ടും പല കുട്ടികള്‍ക്കും മാതൃഭാഷ ശരിയായി എഴുതാനും വായിക്കാനും കഴിയാത്തതിനെ തുടര്‍ന്നാണ് പുതിയ പരിശീലനം നല്‍കാന്‍ ഒരുങ്ങുന്നതെന്ന് അധ്യാപകര്‍ പറയുന്നു. കഴിഞ്ഞ എട്ട്, ഒമ്പത്, 10 ക്ളാസുകളിലെ മലയാളം പേപ്പറുകള്‍ പരിശോധിച്ചതില്‍നിന്ന് ഏറ്റവും കുറവ് കുട്ടികള്‍ വിജയിച്ച സ്കൂളുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 45 ദിവസംകൊണ്ട് കുട്ടികളെ ഭാഷയില്‍ സാമാന്യ അറിവുള്ളവരാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ വിദഗ്ധരായ അധ്യാപകരെ ഉപയോഗിച്ച് ഇതിനായി ലളിതമായ പഠനസാമഗ്രികള്‍ തയാറാക്കിയിട്ടുണ്ട്. കുട്ടികളുടെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്കൂളുകളില്‍ മിന്നല്‍ പരിശോധനയുമുണ്ടാകും.

എന്നാല്‍, 10ാം ക്ളാസിലെ കുട്ടികള്‍ക്കും ഇത് ബാധകമാക്കിയത് ശരിയായില്ളെന്നും ഭാരിച്ച സിലബസിനു പുറമെ അടിസ്ഥാനപാഠം അഭ്യസിപ്പിച്ച് സമയം കളയുന്നത് കുട്ടികളോടുള്ള ക്രൂരതയാണെന്നും ഒരുവിഭാഗം അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജില്ലയുടെ വിദ്യാഭ്യാസനിലവാരം കണക്കാക്കിയാല്‍ ഇതു മനസ്സിലാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമീപകാലത്ത് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സിയില്‍ കണ്ണൂര്‍ ജില്ലാ ഒന്നാമതത്തെിയിരുന്നു. കഴിഞ്ഞവര്‍ഷം 97.56 ശതമാനം പേരെ വിജയിപ്പിച്ച് അഞ്ചാം സ്ഥാനത്തായിരുന്നു.

Show Full Article
TAGS:malayalam aksharamala 
Next Story