Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅവസാന കാലത്തെടുത്ത...

അവസാന കാലത്തെടുത്ത തീരുമാനങ്ങൾ അബദ്ധമായെന്ന്​ ചെന്നിത്തല

text_fields
bookmark_border
അവസാന കാലത്തെടുത്ത തീരുമാനങ്ങൾ അബദ്ധമായെന്ന്​ ചെന്നിത്തല
cancel

കൊച്ചി: കഴിഞ്ഞ കോൺഗ്രസ് സർക്കാരിെൻറ അവസാന കാലത്ത് കൈക്കൊണ്ട ചില തീരുമാനങ്ങൾ തെരഞ്ഞെടുപ്പ് പരാജയ കാരണങ്ങളിൽ ഒന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സമ്മതിച്ചത്.

പ്രത്യേക പദവി മോഹിപ്പിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അവകാശ വാദം തള്ളിയ സി.പി.എം ആദ്യം ശരിയാക്കിയത് വി.എസിനെയാണെന്ന് ചെന്നിത്തല ആരോപിച്ചു. ഇപ്പോൾ അദ്ദേഹത്തിന് എം.എൽ.എ ക്വാർേട്ടഴ്സിൽ മുറിയെടുക്കേണ്ട അവസ്ഥയാണ്. ജനങ്ങളോട് മാന്യമായി പെരുമാറാൻ പറയുന്ന മുഖ്യമന്ത്രി ആദ്യം അത് സ്വന്തം മന്ത്രിയെ പഠിപ്പിക്കണമെന്നും രാഷ്ട്രീയ പ്രേരിത സ്ഥലം മാറ്റമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

Show Full Article
TAGS:ramesh chennithala 
Next Story