Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.പി, ഡിവൈ.എസ്.പി...

എസ്.പി, ഡിവൈ.എസ്.പി നിയമനം; വിജിലന്‍സ് പരിശോധനക്ക് നിര്‍ദേശം

text_fields
bookmark_border
എസ്.പി, ഡിവൈ.എസ്.പി നിയമനം; വിജിലന്‍സ് പരിശോധനക്ക് നിര്‍ദേശം
cancel

തിരുവനന്തപുരം: പൊലീസിലെ അഴിച്ചുപണിയുടെ ഭാഗമായി എസ്.പി, ഡിവൈ.എസ്.പി റാങ്കിലെ ഉദ്യോഗസ്ഥരെക്കുറിച്ച് വിജിലന്‍സ് പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശം. അഴിമതിക്കാരെയും ആരോപണവിധേയരെയും താക്കോല്‍സ്ഥാനത്തുനിന്ന് പൂര്‍ണമായി നീക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സേനയുടെ മുഖംമാറ്റിയെടുക്കുന്നതിന്‍െറ ഭാഗമായി അഴിമതിക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള സ്ഥലംമാറ്റപട്ടിക തയാറാക്കിവരുകയാണ്. നിയമിതരാകുന്ന ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സ് ക്ളിയറന്‍സ് ലഭിക്കണം.
പാര്‍ട്ടി അനുഭാവികളോ, ബന്ധുക്കളോ ആയതുകൊണ്ടുമാത്രം താക്കോല്‍സ്ഥാനത്ത് നിയമിക്കേണ്ട. വര്‍ഷങ്ങളായി ക്രമസമാധാന ചുമതലയില്‍ തുടരുന്നവരെ സ്പെഷല്‍ യൂനിറ്റുകളിലേക്ക് മാറ്റും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ സംശയത്തിന്‍െറ നിഴലില്‍ നില്‍ക്കുന്നവരെ സബ് ഡിവിഷനുകളില്‍ നിയമിക്കരുതെന്നും കര്‍ശനനിര്‍ദേശമുണ്ട്. പാര്‍ട്ടി ഓഫിസില്‍നിന്ന് ചില ഉദ്യോഗസ്ഥരുടെ പട്ടിക അയച്ചിരുന്നു. ഇവയും വിജിലന്‍സ് പരിശോധനക്കായി കൈമാറിയതായാണ് വിവരം. ഇതോടെ, തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി ഫണ്ടിലേക്ക് ‘സംഭാവന’ നല്‍കിയ ഉദ്യോഗസ്ഥരില്‍ പലരും വെട്ടിലായി. പല സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പിമാരുടെ നിയമനം നടത്തിയിരുന്നത് സ്ഥലം എം.എല്‍.എമാരായിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശം ഇവര്‍ക്കും തിരിച്ചടിയായിട്ടുണ്ട്.

Show Full Article
TAGS:kerala police 
Next Story