Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി വ്യാജപട്ടയം:...

ഇടുക്കി വ്യാജപട്ടയം: വില്ളേജ് ഓഫിസര്‍ക്ക് ക്ളീന്‍ ചിറ്റ്

text_fields
bookmark_border

തിരുവനന്തപുരം: ഇടുക്കിയിലെ വ്യാജപട്ടയവിതരണത്തിലും അനധികൃത കൈയേറ്റത്തിലും പങ്കുണ്ടെന്ന് നേരത്തേ കണ്ടത്തെിയ വില്ളേജ് ഓഫിസര്‍ക്ക് ക്ളീന്‍ ചിറ്റ്. ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വ്യാപകമായ അനധികൃത കൈയേറ്റവും വ്യാജപട്ടയ വിതരണവും നടക്കുന്നതായി കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്ന് കണ്ടത്തെി സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത  മറയൂര്‍ മുന്‍ വില്ളേജ് ഓഫിസര്‍ക്കെതിരെയുള്ള നടപടികള്‍ ഒഴിവാക്കി റവന്യൂ ജോയന്‍റ് സെക്രട്ടറി എസ്. ചന്ദ്രലാലാണ് ഉത്തരവിറക്കിയത്. പ്രാഥമികാന്വേഷണത്തില്‍ ഗുരുതര വീഴ്ച കണ്ടത്തെിയതിനാല്‍ ലാലി ബര്‍ണാഡ് വില്യംസിനെ 2007 മേയ് അഞ്ചുമുതല്‍ 2008 ജൂലൈ രണ്ടുവരെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഇതും ക്രമീകരിച്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
കീഴാന്തൂര്‍ വില്ളേജിലെ സര്‍വേ നമ്പര്‍ നാലില്‍ ഉള്‍പ്പെട്ട 10779 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയിലുണ്ടായ അനധികൃത കൈയേറ്റവും നിര്‍മാണപ്രവര്‍ത്തനങ്ങളും വില്ളേജ് ഓഫിസര്‍ തടഞ്ഞില്ളെന്നും സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതില്‍ ഫലപ്രദമായി നടപടി സ്വീകരിച്ചില്ളെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു.
രാജകുമാരി വില്ളേജില്‍പ്പെട്ട സി.എച്ച്.ആര്‍ മേഖലയിലെ അനധികൃത കെട്ടിടനിര്‍മാണം തടഞ്ഞില്ളെന്നും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്നങ്ങള്‍ക്ക് കാരണമാവുമെന്ന് അറിഞ്ഞിട്ടും നിയമാനുസൃത നടപടി സ്വീകരിച്ചില്ളെന്നും 2009ല്‍ ലാന്‍ഡ് റവന്യൂ കമീഷണറാണ് ചൂണ്ടിക്കാണിച്ചത്. എന്നാല്‍, 2015ല്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ നല്‍കിയ കത്തില്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്‍െറ ആനുകൂല്യത്തിലും സേവനത്തില്‍നിന്ന് വിരമിച്ചതിനാല്‍ മാനുഷിക പരിഗണന മുന്‍നിര്‍ത്തിയും കുറ്റമുക്തനാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് റവന്യൂവകുപ്പിന്‍െറ ഉത്തരവ്.  

 

Show Full Article
TAGS:kerala 
Next Story