രണ്ടരലക്ഷം ഭൂരഹിതരെ ബാധിക്കും; ‘ഭൂരഹിത കേരളം പദ്ധതി’ സ്തംഭിച്ചു
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാനുള്ള ഭൂമി കണ്ടത്തൊന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. ഇതോടെ രണ്ടരലക്ഷത്തോളം വരുന്ന ഭൂരഹിതര്‍ അനാഥരായി. യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ഭൂരഹിത കേരളം പദ്ധതി പൂര്‍ണമായി സ്തംഭിക്കുകയും ചെയ്തു. സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരത്തില്‍പരം ഏക്കര്‍ തോട്ടഭൂമി നിലവിലുണ്ടെങ്കിലും അത് ഏറ്റെടുത്ത് വിതരണം ചെയ്യുന്ന കാര്യത്തില്‍ റവന്യൂ വകുപ്പും സര്‍ക്കാറും കാട്ടുന്ന അലംഭാവമാണ് പദ്ധതിയുടെ സ്തംഭനത്തിന് കാരണം.
ഹാരിസണ്‍ മലയാളം പ്ളാന്‍േറഷന്‍െറ കൈവശമുള്ളതും കമ്പനി അനധികൃതമായി വിറ്റതുമായ 30,000 ഏക്കര്‍ ഭൂമി സ്പെഷല്‍ ഓഫിസറും എറണാകുളം കലക്ടറുമായ രാജമാണിക്യം ഏറ്റെടുത്തെങ്കിലും നടപടിക്കെതിരെ കമ്പനികളും വ്യക്തികളും ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.
രാജമാണിക്യത്തിന്‍െറ നടപടി സിംഗ്ള്‍ ബഞ്ച് ശരിവെച്ചെങ്കിലും അന്തിമ വിധിക്കായി കേസ് ഡിവിഷന്‍ ബഞ്ചിന് കൈമാറിയിരിക്കുകയാണ്. എന്നാല്‍, പുതുതായി അധികാരത്തിലേറിയ ഇടത് സര്‍ക്കാര്‍ ഗവ. പ്ളീഡറായ സുശീല ഭട്ടിനെ ഹാരിസണ്‍ കേസുകളില്‍നിന്ന് മാറ്റാന്‍ നീക്കം നടത്തുന്നതിനാല്‍ അന്തിമ വിധി എന്താകുമെന്നതിനെപ്പറ്റി ആശങ്ക നിലനില്‍ക്കുകയാണ്.
സംസ്ഥാനത്ത് ആകെ എത്ര പേര്‍ ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ കൃത്യമായ കണക്ക് സര്‍ക്കാറിന്‍െറ പക്കലില്ല. പട്ടയം കിട്ടിയിട്ടും ഭൂമി ലഭിക്കാത്ത 715 പേര്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ട്. സര്‍ക്കാറിന്‍െറ വാക്കുകേട്ട് ചെങ്ങറ സമരഭൂമി വിട്ടിറങ്ങിവര്‍ക്കും ഭൂമി കൊടുത്തിട്ടില്ല. കേവലം 125 പേര്‍ക്കാണ് ചെങ്ങറ പാക്കേജിന്‍െറ പേരില്‍ ഭൂമി ലഭിച്ചത്. കൂടാതെ കൊല്ലം ജില്ലയിലെ അരിപ്പയില്‍ ആയിരത്തിലധികം പേര്‍ ഏതാനും വര്‍ഷമായി ഭൂമിക്കുവേണ്ടി സമരം നടത്തിവരുന്നു.
സംസ്ഥാനത്ത് മൂന്നുലക്ഷത്തിലധികം പേരാണ് ഭൂരഹിത പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍നിന്ന് ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 2,43,928 പേരെ തെരഞ്ഞെടുത്തു. ഒന്നാം ഘട്ടമായി 36,398 ഗുണഭോക്താക്കള്‍ക്ക് പട്ടയം അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നായി 21,907 പേര്‍ക്കുകൂടി പട്ടയം ലഭിച്ചു. ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ളത് തിരുവനന്തപുരത്താണ്. ഇവിടെ 35,851 പേര്‍ക്ക് കിടപ്പാടമില്ല. എറണാകുളം- 31,379, കൊല്ലം- 28,591, തൃശൂര്‍- 26,776, മലപ്പുറം- 23,962, പാലക്കാട്- 23,874, ആലപ്പുഴ- 14,163, കോട്ടയം- 10,388, കണ്ണൂര്‍- 11090 (എല്ലാവര്‍ക്കും ഭൂമി കൊടുത്തതായി രേഖകള്‍), കാസര്‍കോട്- 10,213, കോഴിക്കോട്- 8304, ഇടുക്കി- 7970, പത്തനംതിട്ട- 6807, വയനാട്- 4546.
സംസ്ഥാനത്ത് ഏറ്റവും കുറച്ച് ഭൂമി ലഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. 256 ഗുണഭോക്താക്കള്‍ക്കു മാത്രമാണ് ഇവിടെ ഭൂമി കിട്ടിയത്. വയനാട്- 858, പത്തനംതിട്ട- 883 എന്നിവയാണ് ഏറ്റവും കുറച്ച് ഗുണഭോക്താക്കള്‍ക്ക് ഭൂമി ലഭിച്ച മറ്റ് ജില്ലകള്‍. തിരുവനന്തപുരം- 3181, കൊല്ലം- 1553, കോട്ടയം- 1309, ഇടുക്കി- 8561, എറണാകുളം- 1449, തൃശൂര്‍- 1043, പാലക്കാട്- 4329, മലപ്പുറം- 1320, കോഴിക്കോട്- 1550, കണ്ണൂര്‍- 15,963, കാസര്‍കോട് 16144.
പുതുതായി ഭൂമി കണ്ടത്തൊന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍. ഉന്നത സമ്മര്‍ദം മൂലം ഭൂപരിഷ്കരണ നിയമം മറികടന്ന് വ്യക്തികള്‍ കൈവശപ്പെടുത്തിയ ഭൂമി പടിച്ചെടുക്കാനും അധികൃതര്‍ക്ക് കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
