സാമ്പത്തിക പ്രതിസന്ധി: ക്ഷയരോഗ നിയന്ത്രണം പാളുന്നു
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങി സംസ്ഥാനത്ത് ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രതിസന്ധിയില്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന പ്രതിസന്ധി ഇപ്പോള്‍ രൂക്ഷമാണ്. സാധന സാമഗ്രികള്‍ക്കടക്കം 18.5 കോടി രൂപയാണ് 2015- 16 വര്‍ഷത്തേക്ക് ക്ഷയരോഗ നിയന്ത്രണത്തിന് കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 9.28 കോടിരൂപ കഴിഞ്ഞ ആഗസ്റ്റ് 28ന് സംസ്ഥാനത്തിന് കൈമാറി. എന്നാല്‍, ഈ തുക ക്ഷയരോഗ നിയന്ത്രണപരിപാടിക്കായി ഇനിയും വിനിയോഗിച്ചിട്ടില്ല. ആരോഗ്യകേരളം വഴി ലഭിച്ച 4.46 കോടിരൂപയാണ് ഇപ്പോള്‍ ചെലവിടുന്നത്. അതേസമയം കടം വാങ്ങിയ ഇനത്തില്‍ 5.3 കോടിയോളം രൂപ ആരോഗ്യകേരളത്തിന് നല്‍കാനുമുണ്ട്. ഇത് സംസ്ഥാന വ്യാപകമായി നടക്കുന്ന ക്ഷയരോഗ നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങളെ ബാധിച്ചിരിക്കുകയാണ്.
ഇടുക്കി, വയനാട് ജില്ലകള്‍ സമ്പൂര്‍ണ ക്ഷയരോഗ നിയന്ത്രണ ജില്ലകളായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ ദു$സ്ഥിതി. 2015 വര്‍ഷത്തില്‍ 23000 ക്ഷയരോഗികളാണ് ദേശീയ ക്ഷയരോഗ പദ്ധതിക്കുകീഴില്‍ സംസ്ഥാനത്ത് ചികിത്സതേടിയത്. പ്രതിവര്‍ഷം 700 പേര്‍ സംസ്ഥാനത്ത് ക്ഷയരോഗം ബാധിച്ച് മരിക്കുന്നെന്നാണ് കണക്ക്. ഇത് മറ്റ് സാംക്രമികരോഗങ്ങള്‍ ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തെക്കാളും അധികമാണ്.
ഗുരുതര ക്ഷയരോഗമുണ്ടോയെന്ന് അറിയാന്‍ മുന്‍കൂട്ടി നടത്തിയിരുന്ന പരിശോധന 40 ശതമാനം രോഗികള്‍ക്കും ഇപ്പോള്‍ ലഭിക്കുന്നില്ല. ക്ഷയരോഗ പരിശോധന നടത്തുന്ന തിരുവനന്തപുരത്തെ ഇന്‍റര്‍ മീഡിയറ്റ് റഫറന്‍സ് ലബോറട്ടറിയില്‍ (ഐ.ആര്‍.എല്‍) സാമ്പത്തിക പ്രതിസന്ധിമൂലം സാമ്പിള്‍ പരിശോധന അവതാളത്തിലാണ്. കുട്ടികളിലെ ക്ഷയരോഗ നിര്‍ണയത്തിനുള്ള ‘മാന്‍േറാക്സ്’ പോലുള്ള പരിശോധനാ കിറ്റുകള്‍ക്കും സംസ്ഥാനത്ത് ക്ഷാമം നേരിടുന്നു. ഇതുമൂലം ക്ഷയരോഗം മുന്‍കൂട്ടി കണ്ടത്തൊന്‍ കഴിയാത്ത സ്ഥിതിയാണ്. ക്ഷയരോഗികള്‍ക്ക് നേരിട്ടുള്ള നിരീക്ഷണപ്രകാരം നിശ്ചിതകാലം മരുന്ന് നല്‍കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് നല്‍കേണ്ട ഓണറേറിയവും കുടിശ്ശികയാണ്. 1000 രൂപ വീതം നല്‍കണമെന്ന 2014ലെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും നടപ്പായില്ല. 50 ലക്ഷംരൂപ ഈ വകയില്‍ വകയിരുത്തിയതില്‍ അഞ്ചുലക്ഷം രൂപ മാത്രമാണ് ഇതുവരെ നല്‍കിയത്. ഓണറേറിയം കിട്ടാതെ വന്നതോടെ പല ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ മരുന്ന് നല്‍കുന്ന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയാറാകുന്നില്ല.
രോഗികളുടെ യാത്രാ ചെലവിനും പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന മരുന്നുകള്‍ക്കുമായി രണ്ടരക്കോടി രൂപ വകയിരുത്തിയതില്‍ ആകെ ഒരുലക്ഷം രൂപയാണ് ചെലവാക്കിയത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങുന്നവര്‍ക്കും ഡോക്ടര്‍മാര്‍ക്കും സംസ്ഥാനതലത്തില്‍ നടത്തിവന്നിരുന്ന പരിശീലന പരിപാടികളും തടസ്സപ്പെട്ടു. ഫീല്‍ഡില്‍ ജോലിചെയ്യുന്നവര്‍ സ്വന്തം ചെലവില്‍ യാത്ര നടത്തേണ്ട സ്ഥിതിയാണ്. ക്ഷയരോഗനിയന്ത്രണ പരിപാടികള്‍ക്ക് ലഭിക്കേണ്ട തുക യഥാസമയം കിട്ടാത്തത് ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും വിഷയം സര്‍ക്കാറിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന ടി.ബി ഓഫിസര്‍ ഡോ. പാര്‍വതി ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
