മാണിയെ കുറ്റവിമുക്തനാക്കല്‍: തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ പരിഗണിക്കും
text_fieldsതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് ശനിയാഴ്ച വിജിലന്‍സ് കോടതി പരിഗണിക്കും. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ കേസ് പരിഗണിക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ആദ്യ അന്വേഷണത്തിനൊടുവില്‍ സുപ്രീംകോടതി അഭിഭാഷകരില്‍നിന്ന് സ്വീകരിച്ച നിയമോപദേശത്തിന്‍െറ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. മാണി കോഴ ചോദിച്ചതിനോ വാങ്ങിയതിനോ നേരിട്ട് തെളിവില്ളെന്ന് വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഏക ദൃക്സാക്ഷിയായ അമ്പിളിയുടെ മൊഴി പൂര്‍ണമായും തള്ളുന്നു. പാലായിലും തിരുവനന്തപുരത്തും മാണിക്ക് പണം നല്‍കിയെന്ന സാക്ഷി മൊഴിയില്‍ വൈരുധ്യമുണ്ട്. മൊബൈല്‍ ടവര്‍ പരിശോധിച്ചതില്‍ നിന്നാണ് ഇത് വ്യക്തമായത്.
രഹസ്യമൊഴിക്കിടെ ബിജു രമേശ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ബാറുടമകളുടെ ശബ്ദരേഖയടങ്ങിയ സീഡിയില്‍ തിരുത്തല്‍ വരുത്തിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സീഡിയിലെ ഒരു ഫയല്‍ പൂര്‍ണമായും ചിലത് ഭാഗികമായും മായ്ച്ച നിലയിലായിരുന്നു. തിരുത്തല്‍ വരുത്തിയ ശബ്ദരേഖകള്‍ സുപ്രീംകോടതിയുടെ മുന്‍കാല വിധികള്‍ പ്രകാരം തെളിവായി സ്വീകരിക്കാനാവില്ല. ബാര്‍ വിഷയം മന്ത്രിസഭാ യോഗത്തിന്‍െറ പരിഗണനക്കത്തെിയപ്പോള്‍ ചട്ടപ്രകാരമാണ് മാണി ഫയല്‍ ആവശ്യപ്പെട്ടത്. ബിസിനസ് റൂള്‍സ് 591(ബി) വകുപ്പ് പ്രകാരം അതാത് വകുപ്പിന്‍െറ ഭരണവിഭാഗം പരിശോധിച്ച ശേഷമേ ഫയല്‍ മന്ത്രിസഭ പരിഗണിക്കാനാകൂ.
ബാര്‍ വിഷയത്തില്‍ കേസ് നിലനിന്നതിനാല്‍ ചട്ടപ്രകാരം നിയമവകുപ്പ് ഫയല്‍ പരിശോധിക്കേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാണിയെ കുറ്റവിമുക്തനാക്കാന്‍ അനുമതിതേടി ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചപ്പോള്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പ്രധാന സാക്ഷി ബിജു രമേശിനും കോടതി നോട്ടീസ് നല്‍കിയിരുന്നു.കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് വീണ്ടും അനുമതി തേടിയ സാഹചര്യത്തില്‍ ഇരുവര്‍ക്കും ഒരിക്കല്‍ക്കൂടി നോട്ടീസ് അയച്ചേക്കും. വി.എസിനും ബിജു രമേശിനും പുറമെ ഒമ്പത് പേരാണ് ആദ്യ റിപ്പോര്‍ട്ടിനെതിരെ രംഗത്തുവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
