സ്വകാര്യ കൊള്ളക്ക് അറുതി; ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റും കെ.എസ്.ആര്‍.ടി.സിക്ക്
text_fieldsന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ ഫലപ്രദവും കാര്യക്ഷമവുമായ പൊതു ഗതാഗതത്തിന് ശരിയായ നടപടിക്രമമുണ്ടാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനാണെന്നും കേരളത്തില്‍ സ്വകാര്യ ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സര്‍വിസുകള്‍ നടത്തേണ്ടതില്ളെന്നും സുപ്രീംകോടതി വിധിച്ചു. സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്റ്റോപ്പിന് മുകളില്‍ ഒരു സര്‍വിസും നടത്തരുതെന്ന സംസ്ഥാന സര്‍ക്കാറിന്‍െറ തീരുമാനം ശരിവെച്ചാണ് ജസ്റ്റിസുമാരായ വി. ഗോപാല്‍ ഗൗഡ, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേരളത്തിലെ സ്വകാര്യ ബസുകളുടെ കൊള്ളക്ക് എന്നന്നേക്കുമായി അറുതി വരുത്തിയത്.
ലിമിറ്റഡ് സ്റ്റോപ്പിന് മുകളിലുള്ള സര്‍വിസുകള്‍ പൊതുമേഖലയിലെ കെ.എസ്.ആര്‍.ടി.സിക്ക് മാത്രമായി പരിമിതപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ശരിവെച്ച ഹൈകോടതി വിധി ചോദ്യംചെയ്ത് ആറ് പ്രത്യേകാനുമതി ഹരജികളാണ് സുപ്രീംകോടതിയിലത്തെിയത്. ഹരജിക്കാര്‍ ഹൈകോടതിയില്‍ കക്ഷികളല്ളെന്ന കാരണം പറഞ്ഞ് ഇതില്‍ മൂന്ന് ഹരജികള്‍ സുപ്രീംകോടതി രണ്ടാഴ്ച മുമ്പ് തള്ളിയിരുന്നു. അതിനു പിറകെയാണ് വാദം കേട്ട് മൂന്ന് ഹരജികളും തള്ളി ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചത്. ഇതുപ്രകാരം കേരളത്തില്‍ സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റുകള്‍ മാത്രമേ നല്‍കൂ. അതിനു മുകളിലുള്ള പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സിക്കായിരിക്കും. പൊതുതാല്‍പര്യാര്‍ഥം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ഗതാഗത കാര്യത്തിലും നയം രൂപവത്കരിക്കാന്‍ അധികാരമുണ്ടെന്ന ഹൈകോടതി വിധിയില്‍ അപാകതയില്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
സ്വകാര്യ ബസുകള്‍ ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ ഫാസ്റ്റും ആക്കി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ യാത്ര ദുരിതപൂര്‍ണമാക്കിയ സാഹചര്യത്തിലാണ് 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് നടപ്പാക്കിയത്. ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റ് മാത്രം നല്‍കാനും മറ്റ് ഉയര്‍ന്ന സര്‍വിസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് പരിമിതപ്പെടുത്താനുമായിരുന്നു തീരുമാനം. പെര്‍മിറ്റ് നഷ്ടമായതിനാല്‍ ബസുകളുടെ എണ്ണത്തില്‍ കുറവുണ്ടായെന്ന പരാതി ഉയര്‍ന്നെങ്കിലും പദ്ധതി മാറ്റേണ്ടെന്ന് കഴിഞ്ഞ വര്‍ഷം സംസ്ഥാന ഗതാഗത വകുപ്പ് തീരുമാനിച്ചു. ഇതിനായി മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതിയും കൊണ്ടുവന്നിരുന്നു. എന്നാല്‍, മോട്ടോര്‍ വാഹന ചട്ട ഭേദഗതിയുണ്ടാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിച്ച ഹൈകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാറിന് അതിന്‍െറ ആവശ്യമില്ളെന്നും കൂട്ടിച്ചേര്‍ത്തു.
ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകളുടെ സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാനം സ്വകാര്യ ബസ് മേഖലയെ വന്‍ പ്രതിസന്ധിയിലാക്കിയെന്ന് ബസ് ഉടമകള്‍ വാദിച്ചു. ഓര്‍ഡിനറി സര്‍വിസ് മാത്രമാണെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ലാഭകരമാകില്ളെന്നും സര്‍ക്കാര്‍ തീരുമാനം വിവേചനപരമാണെന്നും അവര്‍ സുപ്രീംകോടതി മുമ്പാകെ ബോധിപ്പിച്ചു. ഈ വാദം തള്ളിയ സുപ്രീംകോടതി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്താന്‍ ജനങ്ങളുടെ താല്‍പര്യം മുന്‍നിര്‍ത്തി തീരുമാനമെടുക്കാന്‍ സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്ന ഹൈകോടതി വിധി ശരിവെച്ചു.
സുപ്രീംകോടതി വിധിയിലൂടെ സംസ്ഥാനത്തെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ ഡീലക്സ്, ലക്ഷ്വറി സര്‍വിസുകള്‍ ഇനിമുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് സ്വന്തമായി. 2013ലെ ഉത്തരവിനെ തുടര്‍ന്ന് പെര്‍മിറ്റ് നഷ്ടപ്പെട്ട ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് പെര്‍മിറ്റുമായി കേരളത്തില്‍ ഓടേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
