കൊല്ലത്ത് യാത്രക്കാരനെ മർദ്ദിച്ച സംഭവം: പൊലീസ് ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി
text_fieldsതൃശൂർ: കൊല്ലത്ത് വാഹന പരിശോധനക്കിടെ വയർലെസ് കൊണ്ട് പൊലീസ് യാത്രക്കാരനെ മർദ്ദിച്ചതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസുകാരെൻറ പെരുമാറ്റം അപക്വമാണ്. സംഭവത്തിെൻറ വാർത്തയും ദൃശ്യങ്ങളും ശ്രദ്ദയിൽ പെട്ടിട്ടുണ്ട്. പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച്ചകൾ സർക്കാറിനെ അപകീർത്തിപ്പെടുത്തുമെന്നും അതിനാൽ സേന ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൃശുർ രാമവർമപുരം പൊലീസ് അക്കാദമിയിൽ പുതിയ സേനാംഗങ്ങളുടെ പാസിങ് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.മൂന്നാം മുറയേക്കാൾ ശാസ്ത്രീയമായ അന്വേഷണമാണ് പൊലീസ് സേന നടത്തേണ്ടത്. അടുത്തിടെ പല കേസുകളിലും തെളിവുണ്ടായത് ഇൗ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. െപാലീസ് ജനമൈത്രിയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
