Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാനല്‍ ചര്‍ച്ചയുടെ...

ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം- ബി.ജെ.പി

text_fields
bookmark_border
ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം- ബി.ജെ.പി
cancel

 

കോഴിക്കോട്: ഡി.വൈ.എഫ്.ഐ നേതാവിനോട് പാക്കിസ്ഥാനില്‍ പോകാന്‍ പറഞ്ഞെന്നു പറയുന്ന സ്വകാര്യ ചാനല്‍ ചര്‍ച്ചയുടെ മുഴുവന്‍ വീഡിയോയും പരിശോധിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ടി.പി.ജയചന്ദ്രന്‍. വളരെ ആസൂത്രിതമായാണ് ചാനല്‍ ചര്‍ച്ച നടത്തിയത്. എഡിറ്റു ചെയ്യാത്ത വീഡിയോ ദൃശ്യങ്ങളും ശബ്ദങ്ങളും  പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മനപൂര്‍വം കാരണങ്ങളുണ്ടാക്കി പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുയായിരുന്നു. ചാനല്‍ അവതാരകനല്ലായിരുന്നു പലപ്പോഴും ചര്‍ച്ചകള്‍ നിയന്ത്രിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കടലുണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം രാമചന്ദ്രന്‍െറ വീട്ടില്‍ സ്ഫോടക വസ്തു കണ്ടത്തെിയത് ഒറ്റപ്പെട്ട സംഭവമല്ല .സി.പി.എമ്മി െന്‍റ കണ്ണൂര്‍ ലോബി കോഴിക്കോടേക്ക് മാറി എന്നതിന്‍െറ തെളിവാണിത്.  ബേപ്പൂരില്‍ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബുവി െന്‍റ വിവാദ പരാമര്‍ശത്തിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം മരവിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. വിവാദ പരാമര്‍ശത്തിനെതിരെ സി.പി.എം മൗനം തുടരുകയാണ്. ബംഗാളിലേത് പോലെ സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ രഹസ്യബന്ധമുണ്ടെന്ന കാര്യമാണ് ഇതോടെ പുറത്തായിരിക്കുന്നതെന്നും ടി.പി.ജയചന്ദ്രന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയം തടയാന്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തെന്ന ഡി.സി.സി പ്രസിഡന്‍റ് കൈരളി ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. ആ ബന്ധം ഈ തെരഞ്ഞെടുപ്പിലും തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ജനറല്‍ സെക്രട്ടറി ടി.ജിതേന്ദ്രന്‍, ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളത്തില്‍ സംബന്ധിച്ചു.

Show Full Article
TAGS:bjp 
Next Story