Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബത്തിലെ അഞ്ചുപേരെ ...

കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപരിക്കേല്‍പിച്ച് ഐ.ടി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

text_fields
bookmark_border
കുടുംബത്തിലെ അഞ്ചുപേരെ വെട്ടിപരിക്കേല്‍പിച്ച് ഐ.ടി ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി
cancel

ബദിയഡുക്ക: ബദിയഡുക്ക നെക്രാജെയില്‍ മാതാപിതാക്കളടക്കം കുടുംബത്തിലെ അഞ്ച് പേരെ ഗുരുതരമായി വെട്ടിപരിക്കേല്‍പിച്ച ശേഷം ഐ.ടി ഉദ്യോഗസ്ഥനായ യുവാവ് തൂങ്ങിമരിച്ചു. ഞായറാഴ്ച ഉച്ച ഒരു മണിയോടെയാണ് സംഭവം. ബംഗളൂരുവില്‍ ഐ.ടി ഉദ്യോഗസ്ഥനായ നെക്രാജെയിലെ അശ്വിന്‍ കല്ലൂരായ (25) ആണ് മരിച്ചത്. വെട്ടേറ്റ പിതാവ് ശ്രീഹരി കല്ലൂരായ (57), മാതാവ് ലത (48), മാതൃസഹോദരിയുടെ മകള്‍ സുമ (26), മാതൃസഹോദരി വനജ (56), വല്യമ്മയായ സുഗുണമ്മ (80) എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരുവില്‍ ഐ.ടി പഠനം നടത്തി കോയമ്പത്തൂരില്‍ മാതാപിതാക്കളോടൊപ്പം താമസിച്ച് ജോലി ചെയ്യുകയായിരുന്നു അശ്വിന്‍. നേരിയ മാനസിക പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ചികിത്സ നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അശ്വിന്‍ അതിന് തയാറായിരുന്നില്ളെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് അവധിക്കാലത്ത് ക്ഷേത്രത്തില്‍ അശ്വിന്‍െറ പേരില്‍ പൂജ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിനാണ് കോയമ്പത്തൂരില്‍നിന്ന് അശ്വിനെയും കൂട്ടി കുടുംബം നെക്രാജെയിലെ വല്യമ്മയായ സുഗുണയുടെ വീട്ടില്‍ എത്തിയത്.
തിങ്കളാഴ്ച ക്ഷേത്രത്തില്‍ നടത്തേണ്ട പൂജയെകുറിച്ച് ഞായറാഴ്ച ഉച്ചക്ക് വീട്ടില്‍ എല്ലാവരും സംസാരിക്കുന്നത് കേട്ട അശ്വിന്‍ അകത്ത് വെച്ചിരുന്ന കത്തിയെടുത്ത് എല്ലാവരെയും വെട്ടുകയായിരുന്നു. വീട്ടിലുള്ളവരെ വെട്ടിപരിക്കേല്‍പിച്ച ശേഷം യുവാവ് ഇറങ്ങിപ്പോയി. വിവരം അറിഞ്ഞത്തെിയ നാട്ടുകാരും പൊലീസുമാണ് പരിക്കേറ്റവരെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്. അശ്വിനെ അന്വേഷിക്കുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്തെിയത്. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചിരുന്നു. വെട്ടേറ്റവര്‍ക്കെല്ലാം തലക്കും കഴുത്തിനും കൈകാലുകള്‍ക്കുമാണ് പരിക്ക്.

 

Show Full Article
TAGS:crime 
Next Story