തൃശൂരില്‍ ആറ് നഗരസഭകളില്‍ എല്‍.ഡി.എഫിന് അധ്യക്ഷ പദവി; ഒരിടത്ത് യു.ഡി.എഫ്
text_fieldsതൃശൂര്‍: ജില്ലയിലെ ഏഴില്‍ ആറ് നഗരസഭകളില്‍ അധ്യക്ഷ സ്ഥാനം ഇടതുമുന്നണിക്ക്. യു.ഡി.എഫിനും എല്‍.ഡി.എഫിനും തുല്യ ബലമുള്ള ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് കൗണ്‍സിലറുടെ വോട്ട് അസാധുവായതിലൂടെ ചെയര്‍പേഴ്സണ്‍ സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള കൊടുങ്ങല്ലൂരില്‍ സി.പി.ഐയിലെ സി.സി. വിപിന്‍ ചന്ദ്രനും വടക്കാഞ്ചേരിയില്‍ സി.പി.എമ്മിലെ ശിവപ്രിയ സന്തോഷും ചാവക്കാട്ട് സി.പി.എമ്മിലെ എന്‍.കെ. അക്ബറും തെരഞ്ഞെടുക്കപ്പെട്ടു. ചാലക്കുടിയില്‍ സി.പി.ഐയുടെ ഉഷ പരമേശ്വരന്‍ ചെയര്‍പേഴ്സണായി.
ഗുരുവായൂരില്‍ കോണ്‍ഗ്രസ് വിമത പ്രഫ. പി.കെ. ശാന്തകുമാരി എല്‍.ഡി.എഫിന്‍െറ പിന്തണയോടെ നഗരസഭാധ്യക്ഷ സ്ഥാനത്തത്തെി. രണ്ടാം തവണയാണ് ഇവര്‍ ചെയര്‍പേഴ്സണ്‍ ആവുന്നത്. കുന്നംകുളത്ത് സി.പി.എമ്മിലെ സീത രവീന്ദ്രനാണ് ചെയര്‍പേഴ്സണ്‍. സീത രവീന്ദ്രന് 15 വോട്ടും യു.ഡി.എഫിലെ സുമ ഗംഗാധരന് 12 വോട്ടും കിട്ടിയപ്പോള്‍ ഏഴ് അംഗങ്ങളുള്ള ബി.ജെ.പിയും മൂന്ന് പ്രതിനിധികളുള്ള ആര്‍.എം.പിയും അവസാന റൗണ്ട് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ചാവക്കാട്ട് എല്‍.ഡി.എഫിന്‍െറ 21 വോട്ടില്‍ ഒരെണ്ണം അസാധുവായി. അക്ബറിന് 20 വോട്ടും എതിര്‍ സ്ഥാനാര്‍ഥി യു.ഡി.എഫിലെ കെ.കെ. കാര്‍ത്യായനിക്ക് 11 വോട്ടുമാണ് കിട്ടിയത്. ചാലക്കുടിയില്‍ രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ 19 വോട്ടുമായാണ് ഉഷ പരമേശ്വരന്‍ ചെയര്‍പേഴ്സണായത്. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ആലീസ് ഷിബുവിന് 16 വോട്ടാണ് കിട്ടിയത്. കൊടുങ്ങല്ലൂരില്‍ സി.സി. വിപിന്‍ ചന്ദ്രന് 24 വോട്ടും ബി.ജെ.പിയുടെ വി.ജി. ഉണ്ണികൃഷ്ണന് 16 വോട്ടും കിട്ടി. നാല് അംഗങ്ങളുള്ള കോണ്‍ഗ്രസില്‍ ഒരാള്‍ വോട്ട് ചെയ്യാനത്തെിയില്ല. കുട്ടിക്ക് അസുഖമുള്ളതാണ് കാരണമായി പറഞ്ഞത്. കോണ്‍ഗ്രസിലെ വി.എം. ജോണിക്ക് മൂന്ന് വോട്ടാണ് കിട്ടിയത്.
ഗുരുവായൂരില്‍ പ്രതീക്ഷിച്ചതു പോലെ 21 പ്രതിനിധികളുള്ള എല്‍.ഡി.എഫിന്‍െറ പിന്തുണയില്‍ കോണ്‍ഗ്രസ് വിമത പ്രഫ. പി.കെ. ശാന്തകുമാരി ചെയര്‍പേഴ്സണായി. ശാന്തകുമാരിക്ക് 22 വോട്ടും കോണ്‍ഗ്രസിലെ ലത പ്രേമന് 20 വോട്ടും കിട്ടി. വടക്കാഞ്ചേരിയില്‍ ശിവപ്രിയ സന്തോഷിന് 25 വോട്ട് കിട്ടി. 15 അംഗങ്ങളുള്ള കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥി സിന്ധു സുബ്രഹ്മണ്യന് 14 വോട്ടാണ് കിട്ടിയത്. ഒരു വോട്ട് അസാധുവായി.
നറുക്കെപ്പിന്‍െറ ഭാഗ്യപരീക്ഷണം ആരേയും തുണക്കുമായിരുന്ന ഇരിങ്ങാലക്കുട നഗരസഭയില്‍ എല്‍.ഡി.എഫിലെ സി.പി.ഐയുടെ കൗണ്‍സിലര്‍ വി.കെ. സരളയുടെ വോട്ട് അസാധുവായതിലൂടെ മുന്നണിക്ക് ചെയര്‍പേഴ്സണ്‍ പദവി നഷ്ടപ്പെട്ടു. യു.ഡി.എഫിലെ നിമ്യ ഷിജു 19 വോട്ടിന് ചെയര്‍പേഴ്സണായപ്പോള്‍ എല്‍.ഡി.എഫിന്‍െറ സി.പി.എം സ്ഥാനാര്‍ഥി കെ.കെ. ശ്രീജിത്ത് 18 വോട്ടാണ് നേടിയത്.
ഓരോ പ്രതിനിധികളുള്ള ചാലക്കുടി, ഗുരുവായൂര്‍, വടക്കാഞ്ചേരി നഗരസഭകളില്‍ ബി.ജെ.പി വോട്ട് ചെയ്തില്ല. പാര്‍ട്ടിക്ക് ഏഴ് പ്രതിനിധികളുള്ള കുന്നംകുളത്ത് ആദ്യ റൗണ്ട് കഴിഞ്ഞതോടെ വിട്ടുനിന്നു. മൂന്ന് പ്രതിനിധികളുള്ള ഇരിങ്ങാലക്കുടയിലും ആദ്യ റൗണ്ടില്‍ പുറത്തായി. 16 അംഗങ്ങളുള്ള കൊടുങ്ങല്ലൂരില്‍ എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം.
സി.പി.എം കൗണ്‍സിലറുടെ വോട്ട് ബി.ജെ.പിക്ക്
കുന്നംകുളം നഗരസഭയില്‍ ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ സി.പി.എം കൗണ്‍സിലര്‍ കെ.ബി. സലീമിന്‍െറ വോട്ട് ബി.ജെ.പിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥി ഗീത ശശിക്ക് ലഭിച്ചത് ഇടതുമുന്നണിയെ ഞെട്ടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സീത രവീന്ദ്രനു പകരം ബി.ജെ.പിയുടെ ഗീതക്ക് അബദ്ധത്തില്‍ വോട്ട് ചെയ്യുകയായിരുന്നുവെന്നാണ് സലീമിന്‍േറയും പാര്‍ട്ടിയുടേയും വിശദീകരണം. ഏഴ് കൗണ്‍സിലര്‍മാരുള്ള ബി.ജെ.പിയുടെ ഗീത ശശിക്ക് ആദ്യ റൗണ്ടില്‍ എട്ട് വോട്ട് കിട്ടി. രണ്ടാം റൗണ്ട് വോട്ടെടുപ്പില്‍ ബി.ജെ.പി പങ്കെടുത്തതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
