നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടി: ബാറുടമകൾ
text_fieldsന്യൂഡൽഹി: ബാറുടമകളുടെ ഹരജി തള്ളിയ സുപ്രീകോടതി വിധിയിൽ, നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബാർ ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് രാജ്കുമാർ ഉണ്ണി. സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തെ എതിർത്ത് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജി തള്ളിയതിനെ കുറിച്ച് ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്മസ് അവധിയായതിനാൽ കോടതി അവധിയിലാണ്. അവധിക്ക് ശേഷം മുതിർന്ന അഭിഭാഷകർ എത്തിയാൽ ഇതേക്കുറിച്ച് ആലോചിച്ച ശേഷം തുടർനടപടിയെടുക്കും.
പുതിയ മദ്യനയത്തെ തുടർന്ന് മദ്യമല്ലാത്ത മറ്റ് ലഹരി പദാർഥങ്ങളുടെ വിൽപന സംസ്ഥാനത്ത് വർധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ മദ്യനയത്തെക്കുറിച്ച് സർക്കാരിന് പുനർ വിചിന്തനം നടത്താവുന്നതാണെന്നും രാജ്കുമാർ ഉണ്ണി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
