You are here

മാവോവാദി ബന്ധം: രണ്ട് യുവാക്കള്‍ കസ്റ്റഡിയില്‍

23:37 PM
25/08/2015


പാലക്കാട്: മാവോവാദി ബന്ധം സംശയിക്കുന്ന, കോഴിക്കോട് വടകര സ്വദേശികളായ രണ്ട് യുവാക്കളെ പാലക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സജിന്‍, രാകേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സുനിലിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. സജിന്‍ മാവോവാദികള്‍ക്ക് സഹായം നല്‍കിയതിന് തെളിവ് ലഭിച്ചതായി പൊലീസ് പറഞ്ഞു. കെ.എഫ്.സി ആക്രമണ കേസിലെ സംഘവുമായുള്ള ബന്ധം അന്വേഷിക്കുന്നുണ്ട്.  
 

TAGS
Loading...
COMMENTS