നീല, വെള്ള കാർഡുകാർക്ക് 150 രൂപക്ക് 10 കിലോ അരി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് മേയിൽ കിലോക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകാൻ സർക്കാർ തീരുമാനം. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷൻ വിഹിതം കുറവായ സാഹചര്യത്തിലാണ് 22 രൂപക്ക് കേന്ദ്ര സർക്കാർ അനുവദിച്ച അരി 50 ലക്ഷത്തോളം കുടുംബങ്ങൾക്ക് അധികമായി നൽകാൻ തീരുമാനിച്ചത്. ഇതിന് പുറമെ മുൻമാസങ്ങളെപ്പോലെ നീല കാർഡുകാർക്ക് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപ നിരക്കിലും വെള്ള കാർഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും.
മഞ്ഞ കാർഡുകാർക്ക് നേരത്തെപ്പോലെ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. ഇതിന് പുറമെ ലോക്ഡൗൺ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ നൽകുന്ന അഞ്ച് കിലോ അരിയും (ആളൊന്നിന്) കാർഡിന് ഒരു കിലോ കടല/ ചെറുപയറും ലഭിക്കും. പിങ്ക് കാർഡുകാർക്കും ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പിനുപുറമെ കേന്ദ്രം നൽകുന്ന അഞ്ച് കിലോ അരിയും കടല അല്ലെങ്കിൽ പയറും ലഭിക്കും. കടല തെക്കൻകേരളത്തിലും പയർ വടക്കൻകേരളത്തിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
തെക്കൻകേരളത്തിൽ ബുധനാഴ്ച മുതൽ വിതരണം ആരംഭിക്കും. വടക്കൻകേരളത്തിൽ ഏഴിനുശേഷമാകും ചെറുപയർ വിതരണം. ഈമാസം എട്ടോടെ 25.05 ലക്ഷം വരുന്ന നീല കാർഡുകാർക്കുള്ള സംസ്ഥാന സർക്കാറിെൻറ സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ആരംഭിക്കും. അതിനാൽ റേഷൻകടകളിലെ സ്ഥലസൗകര്യം കണക്കിലെടുത്ത് മഞ്ഞ, പിങ്ക് കാർഡുകാർക്കുള്ള കേന്ദ്രസർക്കാറിെൻറ അഞ്ച് കിലോ അരി മേയ് 20ന് ശേഷം വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം.
കഴിഞ്ഞമാസത്തെ സൗജന്യ റേഷൻ വിൽപന റെക്കോഡ് കടന്നതിെൻറ പശ്ചാത്തലത്തിൽ മേയിലെ വിതരണം കാർഡുടമയുടെ വിരൽ ഇ-പോസ് മെഷീനിൽ പതിപ്പിക്കണമെന്നാണ് കേന്ദ്ര നിർദേശം. മാർച്ചിനെ അപേക്ഷിച്ച് 10 ലക്ഷം കുടുംബങ്ങളാണ് ലോക്ഡൗൺ കാലത്ത് സൗജന്യ റേഷൻ കൈപ്പറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.