Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2016 12:33 AM GMT Updated On
date_range 2 July 2016 12:33 AM GMTമൈക്കിള്‍ ഗോവ് മത്സരത്തില്‍നിന്ന് പിന്മാറണം –കെന്‍ ക്ളാര്‍ക്
text_fieldsbookmark_border
ലണ്ടന്‍: ബ്രിട്ടന്‍െറ പ്രധാനമന്ത്രിയാവാനുള്ള മത്സരത്തില്‍നിന്ന് നിയമസെക്രട്ടറി മൈക്കിള്‍ ഗോവ് പിന്മാറണമെന്ന് മുന്‍ ചാന്‍സലര്‍ കെന്‍ ക്ളാര്‍ക് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയാവുമെന്ന് കരുതിയിരുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണെ പിന്തുണച്ചിരുന്ന മൈക്കിള്‍ ഗോവ് വ്യാഴാഴ്ചയാണ് മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്.
കുതന്ത്രത്തിലൂടെ ഉന്നതസ്ഥാനത്തത്തൊന് ശ്രമിക്കുന്ന ഗോവിന് ബ്രിട്ടനെ പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ കഴിയില്ളെന്നും ക്ളാര്‍ക് ആരോപിച്ചു. അതേസമയം, സ്ഥാര്‍ഥിയാകാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ളെന്നും ബോറിസ് ജോണ്സണ് ആ സ്ഥാനത്തേക്ക് യോഗ്യനല്ളെന്നു കണ്ടാണ് മുന്നോട്ടുവന്നതെന്നും ഗോവ് ന്യായീകരിച്ചു. ന്യൂനതകളെക്കുറിച്ച് ബോധ്യമുള്ളതിനാല്‍ മത്സരിക്കാന്‍ ഇപ്പോഴും വൈമനസ്യമുണ്ട്. മറ്റുള്ളവരില്‍ സ്വാധീനം ചെലുത്താനുള്ള കഴിവോ സൗന്ദര്യമോ ഒന്നും തനിക്കില്ല. ശരിയെന്നുതോന്നിയ കാര്യമാണ് ചെയ്തത്.
രണ്ട് പ്രമുഖ മന്ത്രിമാരുടെ പിന്തുണ ഉറപ്പിച്ച് ആഭ്യന്തര സെക്രട്ടറി തെരേസ മേ പ്രചാരണം ശക്തമാക്കി. ബോറിസ് ജോര്ണസണ് പിന്‍വാങ്ങിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയാവാന്‍ ഏറ്റവും സാധ്യത കല്പിക്കുന്നത് തെരേസയാണ്. ഹിതപരിശോധനയില്‍ ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെയായിരുന്നു തെരേസ പിന്തുണച്ചിരുന്നത്.
കാമറണിന്‍െറ പിന്‍ഗാമിയാവാന്‍ അഞ്ചുപേരാണ് മത്സരരംഗത്തുള്ളത്. കൂട്ടുതല്‍ പേര് സ്ഥാനാര്‍ഥികളായതിനാല്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ 331 എം.പിമാര്‍ യോഗംചേര്‍ന്ന് വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ഥികളുടെ എണ്ണം രണ്ടായി ചുരുക്കും. പിന്നീട് രണ്ടിലൊരാളെ നേതാവായി പ്രഖ്യാപിക്കും. സെപ്റ്റംബര്‍ ഒമ്പതിനാണ് വിജയിയെ പ്രഖ്യാപിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story