Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയില്‍ വിമാനാപകടം;...

കാനഡയില്‍ വിമാനാപകടം; നാല് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
കാനഡയില്‍ വിമാനാപകടം; നാല് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടു
cancel

ലണ്ടന്‍: കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ആറുപേരില്‍ നാലുപേര്‍ ബ്രിട്ടീഷുകാരാണെന്ന് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. ഞായറാഴ്ചയുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ പേര് സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ കാനഡയിലെ അധികൃതരുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ചതായി വിദേശകാര്യ വകുപ്പ് അറിയിച്ചു.
കാലാവസ്ഥ പ്രശ്നമല്ല ദുരന്തത്തിന്‍െറ കാരണമെന്നും സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കാനഡയിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ദുരന്തത്തില്‍ മരിച്ച ആറുപേരുടെയും മൃതദേഹം കണ്ടെടുത്തതായും കാനഡയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Show Full Article
TAGS:
Next Story