Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജര്‍മനിയില്‍ അഭയാര്‍ഥി ...

ജര്‍മനിയില്‍ അഭയാര്‍ഥി കേന്ദ്രത്തിനുനേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ജര്‍മനിയില്‍ അഭയാര്‍ഥി കേന്ദ്രത്തിനുനേരെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
cancel

ബര്‍ലിന്‍: അഭയാര്‍ഥികളെ പാര്‍പ്പിക്കാന്‍ പുതുതായി തുറന്ന കേന്ദ്രത്തിനുനേരെ ജര്‍മന്‍ പൗരന്മാര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡ്രസ്ദനടുത്തുള്ള ഹീദനോയില്‍ തുറന്ന കേന്ദ്രത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. അഭയാര്‍ഥികളെ അനുകൂലിക്കുന്ന ഇടതുപക്ഷ പ്രവര്‍ത്തകരും തീവ്ര വലതുപക്ഷ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

അഭയാര്‍ഥി കേന്ദ്രത്തിനെതിരെ നടന്ന ആക്രമണത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ അനുശോചിച്ചു. തീവ്ര വലതുപക്ഷക്കാരും നവ നാസികളും അഭയാര്‍ഥി കേന്ദ്രത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്ന് മെര്‍കലിന്‍െറ മാധ്യമ വക്താവ് പറഞ്ഞു.

Show Full Article
TAGS:
Next Story