Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലക്ഷക്കണക്കിനാളുകളുടെ...

ലക്ഷക്കണക്കിനാളുകളുടെ രഹസ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി

text_fields
bookmark_border
ലക്ഷക്കണക്കിനാളുകളുടെ രഹസ്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി
cancel

ലണ്ടന്‍: പ്രമുഖ ഡേറ്റിങ് വെബ്സൈറ്റിന്‍െറ ഡാറ്റാബേസ് ചോര്‍ത്തിയ ഹാക്കര്‍മാര്‍ സൈറ്റ് സന്ദര്‍ശകരായ ലക്ഷക്കണക്കിന് പേരുടെ രഹസ്യ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചു. പുതിയ പ്രണയബന്ധങ്ങള്‍ കണ്ടത്തൊന്‍ സൈറ്റില്‍ നല്‍കിയ രഹസ്യവിവരങ്ങളാണ് ചോര്‍ത്തിയത്.
ലണ്ടനിലെ പ്രമുഖ പ്രതിരോധ ശാസ്ത്രജ്ഞന്‍,  വനിതാ എം.പി,  124 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രതിരോധ മന്ത്രാലയത്തിലെ 92 ഉദ്യോഗസ്ഥര്‍, 50 പൊലീസ് ഉദ്യോഗസ്ഥര്‍, 65 അധ്യാപകര്‍, സര്‍വകലാശാലകളിലും കോളജുകളിലും ജോലിചെയ്യുന്ന 1716 പേര്‍ എന്നിങ്ങനെ 3.70 കോടി ഉപയോക്താക്കളുടെ വിവരങ്ങളാണ് നെറ്റില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.

ഇവരുടെ വിലാസം, വയസ്സ്, ഫോണ്‍ നമ്പര്‍, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മുതല്‍ ലൈംഗികതാല്‍പര്യങ്ങള്‍ വരെ എല്ലാം പുറത്തുവിട്ടവയില്‍ പെടുന്നു. പ്രതിരോധ മന്ത്രാലയത്തിലെ അതീവ സുരക്ഷയുള്ള രണ്ട് ഉന്നത ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍കൂടി പുറത്തായതോടെ സംഭവത്തില്‍ അടിയന്തര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.

Show Full Article
TAGS:
Next Story