Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎട്ടു മണിക്കൂറിലധികം...

എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് കാരണമാകും

text_fields
bookmark_border
എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നത് മസ്തിഷ്കാഘാതത്തിന് കാരണമാകും
cancel

ലണ്ടന്‍: പ്രതിദിനം എട്ടു മണിക്കൂറിലധികം ജോലി ചെയ്യുന്നവരില്‍ മസ്തിഷ്കാഘാതം ഉണ്ടാവാനുള്ള സാധ്യത 33 ശതമാനം കൂടുതലെന്ന് പഠനം. പ്രവൃത്തിസമയം ആരോഗ്യത്തിലുണ്ടാക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകളെക്കുറിച്ച ലോകത്തുതന്നെ നടന്ന ആദ്യത്തെ സമഗ്രപഠനത്തിലെ കണ്ടത്തെലുകളാണ് വ്യാഴാഴ്ച പുറത്തിറങ്ങിയ ‘ലാന്‍സെറ്റ്’ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ലണ്ടന്‍ സര്‍വകലാശാല നടത്തിയ പഠനമനുസരിച്ച് ആഴ്ചയില്‍ 55 മണിക്കൂറിലധികം ജോലി ചെയ്യുന്നവര്‍ക്ക് 35 മുതല്‍ 40 മണിക്കൂര്‍ ജോലി ചെയ്യുന്നവരെക്കാള്‍ 33 ശതമാനം മസ്തിഷ്കാഘാത സാധ്യതയുണ്ട്. ഹൃദയാഘാതത്തിനുള്ള സാധ്യത 13 ശതമാനം കൂടുതലുമാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള 6,03,838 പേരെ ഉള്‍പ്പെടുത്തി നടത്തിയ 25 പഠനങ്ങളുടെ ഫലങ്ങള്‍ ക്രോഡീകരിച്ച വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുകവലി, മദ്യപാനം, മാനസികസമ്മര്‍ദം തുടങ്ങി മസ്തിഷ്കാഘാതത്തിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാവുന്ന മറ്റു ഘടകങ്ങള്‍കൂടി പഠനത്തില്‍ പരിഗണിച്ചിരുന്നു. കൂടുതല്‍ ജോലി ചെയ്യുന്നതിനനുസരിച്ച് ഇത്തരം അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുമെന്നാണ് എല്ലാ പരീക്ഷണങ്ങളും തെളിയിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

Show Full Article
TAGS:
Next Story