Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിന്‍െറ ചാര...

ഇസ്രായേലിന്‍െറ ചാര ഡോള്‍ഫിനെ പിടികൂടിയെന്ന് ഹമാസ്

text_fields
bookmark_border
ഇസ്രായേലിന്‍െറ ചാര ഡോള്‍ഫിനെ പിടികൂടിയെന്ന് ഹമാസ്
cancel

ഗസ്സ: ഫലസ്തീനില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഡോള്‍ഫിനെ പിടികൂടിയെന്ന് ഹമാസ് അവകാശപ്പെട്ടു. കാമറകളും മറ്റ് ഉപകരണങ്ങളും ഘടിപ്പിച്ച ഡോള്‍ഫിനെ ഹമാസിന്‍െറ നാവിക വിഭാഗം കടലില്‍നിന്ന് പിടികൂടി കരക്കത്തെിക്കുകയായിരുന്നെന്ന് അല്‍ഖുദ്സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഡോള്‍ഫിന്‍െറ ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തോട് ഇസ്രായേല്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

മറ്റ് രാജ്യങ്ങളില്‍നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി മൃഗങ്ങളെ ഉപയോഗിക്കുന്നെന്ന ആരോപണം ഇസ്രായേല്‍ ചാര ഏജന്‍സിയായ മൊസാദ് ഇതിനും മുമ്പും പല തവണ നേരിട്ടിട്ടുണ്ട്. 2010ല്‍ ചെങ്കടലില്‍ ഈജിപ്ഷ്യന്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയ സ്രാവുകളും സൗദി അറേബ്യയില്‍ ജി.പി.എസ് ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച നിലയില്‍ കണ്ടത്തെിയ കഴുകനും 2012ല്‍ കാലില്‍ വളയം ഘടിപ്പിച്ച നിലയില്‍ തുര്‍ക്കിയില്‍ കണ്ടത്തെിയ ദേശാടനപ്പക്ഷിയുമൊക്കെ മൊസാദിന്‍െറ ചാരന്മാരായിരുന്നെന്ന ആരോപണമുണ്ടായിരുന്നു

Show Full Article
TAGS:
Next Story