Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനിതകമാറ്റം വരുത്തിയ...

ജനിതകമാറ്റം വരുത്തിയ വിളകള്‍ സ്കോട്ട്ലന്‍ഡ് നിരോധിക്കും

text_fields
bookmark_border
ജനിതകമാറ്റം വരുത്തിയ വിളകള്‍ സ്കോട്ട്ലന്‍ഡ് നിരോധിക്കും
cancel

എഡിന്‍ബര്‍ഗ്: ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കൃഷിചെയ്യുന്നത് നിരോധിക്കാന്‍ സ്കോട്ട്ലന്‍ഡ് സര്‍ക്കാര്‍ ഒരുങ്ങുന്നു. ഗ്രാമീണകാര്യ സെക്രട്ടറി റിച്ചാര്‍ഡ് ലോച്ച്ഹെഡാണ് സ്കോട്ട്ലന്‍ഡ് സര്‍ക്കാറിന്‍െറ തീരുമാനം പ്രഖ്യാപിച്ചത്. 14 ബില്യന്‍ പൗണ്ട് വരുന്ന ഭക്ഷ്യ മേഖലയുടെ ഭാവിയെ വെച്ച് അമ്മാനമാടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു.ജനിതക വിളകളുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍െറ അനുമതിയില്‍നിന്ന് സ്കോട്ട്ലന്‍ഡിനെ ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇ.യു നയമനുസരിച്ച് ജനിതക മാറ്റം വരുത്തിയ വിളകള്‍ കൃഷിചെയ്യുന്നതിന് മുമ്പായി രാജ്യത്തിന്‍െറ അനുമതി വേണം. ഓരോ അംഗരാജ്യങ്ങള്‍ക്കും തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ ഇവ നിരോധിക്കാനും കുറച്ചുകൊണ്ടുവരാനുമുള്ള അനുമതി നല്‍കുന്നുണ്ട്.


 

Show Full Article
TAGS:
Next Story