Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാര്‍ട്ടി വളര്‍ത്താന്‍ ...

പാര്‍ട്ടി വളര്‍ത്താന്‍ ‘ലെനിന്‍ സെല്‍ഫി’യുമായി റഷ്യന്‍ കമ്യൂണിസ്റ്റ് സംഘടന

text_fields
bookmark_border
പാര്‍ട്ടി വളര്‍ത്താന്‍ ‘ലെനിന്‍ സെല്‍ഫി’യുമായി റഷ്യന്‍ കമ്യൂണിസ്റ്റ് സംഘടന
cancel

മോസ്കോ: കമ്യൂണിസ്റ്റ് ആചാര്യന്മാരിലൊരാളും റഷ്യയുടെ ശില്‍പിയുമായ വ്ളാദിമിര്‍ ഇല്ലിച് ലെനിനൊപ്പമുള്ള ‘സെല്‍ഫി’ കാമ്പയിനുമായി കമ്മ്യൂണിസ്റ്റ് യുവജന സംഘടന. ലെനിന്‍ ശില്‍പങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് അയച്ചുകൊടുക്കുന്ന മത്സരമാണ് ‘ലെനിന്‍ സെല്‍ഫി’ എന്നു പേരിട്ട കാമ്പയിന്‍ വഴി നടത്തുന്നത്. ‘ലെനിന്‍ ജീവിച്ചിരിക്കുന്നു’  എന്ന വാചകത്തോടൊപ്പമാണ് സെല്‍ഫി ഫോട്ടോകള്‍ അയച്ചുകൊടുക്കേണ്ടത്.

തൊഴിലാളിവര്‍ഗങ്ങളുടെ നേതാവായ ലെനിനെ കൂടുതല്‍ ജനകീയമാക്കാനുള്ള ചെലവുകുറഞ്ഞതും ഫലപ്രദവുമായി രീതിയായാണ് സെല്‍ഫി മത്സരം സംഘാടകര്‍ കാണുന്നത്. രാജ്യത്ത് എമ്പാടുമുള്ള ലെനിന്‍ പ്രതിമകള്‍ മാത്രമല്ല, ലെനിന്‍െറ വ്യക്തിപ്രഭാവവും ജനങ്ങളിലത്തെിക്കാന്‍ മത്സരം സഹായിക്കുമെന്ന് റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നഡി സുഗോവ് പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുന്നുണ്ട്.

നിലവില്‍ റഷ്യയില്‍ ലെനിന്‍െറ 6000ത്തോളം പ്രതിമകളാണുള്ളത്. അതേസമയം, അയല്‍രാജ്യമായ യുക്രെയ്നില്‍ റഷ്യന്‍ വിരുദ്ധ സമരക്കാര്‍ ലെനിന്‍െറ നിരവധി പ്രതിമകള്‍ തകര്‍ത്തിരുന്നു.

Show Full Article
TAGS:
Next Story