കടുവ ക്ഷേത്രത്തില്‍ ഇനി കടുവയില്ല

19:27 PM
31/05/2016

സായ് യോക്ക്:തായ്ലാന്‍റിലെ കാഞ്ചന്‍ബുറി ക്ഷേത്രത്തില്‍ വളര്‍ത്തിയിരുന്ന 137 കടുവകളെ സര്‍ക്കാര്‍ ഏറ്റെടുത്ത് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. മനുഷ്യരോട് ഇണങ്ങി ജീവിക്കുന്ന നൂറ് കണക്കിന് കടുവകളുടെ സാന്നിധ്യം വഴി ലോക പ്രശസ്തി നേടിയ ക്ഷേത്രമാണ് കാഞ്ചന്‍ബുറിയിലേത്.

കടുവകളെ ഏറ്റെടുക്കാനായി സഹകരിക്കണമെന്ന് ക്ഷേത്ര ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവര്‍ സഹകരിച്ചിരുന്നില്ല. അവസാനം കോടതി ഉത്തരവുമായാണ് ദേശീയോദ്യാന വകുപ്പ് കടുവകളെ ഏറ്റെടുത്തത്.

സഞ്ചാരികള്‍ക്ക് കടുവകള്‍ക്ക് ഭക്ഷണം നല്‍കാനും അവയ്ക്കോപ്പം നിന്ന് ചിത്രങ്ങളെടുക്കാനുമുള്ള അനുവാദം ക്ഷേത്ര ഭാരവാഹികള്‍ നല്‍കിയിരുന്നു. കച്ചന്‍ബുരി പ്രവിശ്യയിലാണ് ടൂറിസ്റ്റ് കേന്ദ്രമായ കടുവ ക്ഷേത്രം സ്തിഥി ചെയ്യുന്നത്. ബുദ്ധ സന്യസിമാര്‍ ലാഭത്തിന് വേണ്ടി മൃഗങ്ങളെയും അതിന്‍െറ പ്രധാനപ്പെട്ട ഭാഗങ്ങളേയും വില്‍ക്കാറുണ്ടെന്നും വന്യജീവി സംരക്ഷണ സംഘടനകള്‍ ആരോപിച്ചിരുന്നു .

അതേസമയം  സന്യാസിമാരും ക്ഷേത്ര തൊഴിലാളികളും ആരോപണങ്ങളെ തള്ളിക്കളഞ്ഞു. സംഭവത്തെ കുറിച്ച് തെളിവുകളില്ളെന്നും പ്രചരിപ്പിക്കുന്നത് കെട്ടുകഥകളാണെന്നും ക്ഷേത്രത്തിന്‍െറ  എം.ഡി സുപിത് പോങ് പറഞ്ഞു. സന്യാസിമാരോട് ഇണങ്ങാത്ത മൃഗങ്ങളെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ വളര്‍ത്തിയിരുന്ന വേഴാമ്പല്‍,കുറുക്കന്‍, എന്നീ ജീവികളേയും സര്‍ക്കാര്‍ സമാനമായ രീതിയില്‍ ഏറ്റെടുത്തിരുന്നു.

Loading...
COMMENTS