Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കന്‍ മുന്‍...

ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റിന്‍െറ മകന്‍ അറസ്റ്റില്‍

text_fields
bookmark_border
ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റിന്‍െറ മകന്‍ അറസ്റ്റില്‍
cancel

കൊളംബോ: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ശ്രീലങ്കന്‍ മുന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്സയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്‍റ് അംഗംകൂടിയായ നമല്‍ രാജപക്സയാണ് പിടിയിലായത്. രണ്ട് കമ്പനികളില്‍ നിക്ഷേപിച്ച പണവുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്‍െറ അന്വേഷണം നേരിടുന്നത്. അറസ്റ്റ് ചെയ്ത നമലിനെ ചോദ്യംചെയ്യല്‍ തുടരുകയാണ്.

അറസ്റ്റിനു ശേഷം രാജ്യത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബത്തില്‍നിന്ന് പ്രതികരണമുണ്ടായിട്ടില്ല. നേരത്തേ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തതായ ആരോപണം രാജപക്സ തള്ളിയിരുന്നു. 2015 വരെ ഒരു ദശകക്കാലം പ്രസിഡന്‍റ് പദത്തിലിരുന്ന രാജപക്സ സിംഹള വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajaoakse son
Next Story