Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമയക്കുമരുന്നുവേട്ട:...

മയക്കുമരുന്നുവേട്ട: ഫിലിപ്പീന്‍സിലെ ജയിലുകള്‍ നിറഞ്ഞുകവിയുന്നു

text_fields
bookmark_border
മയക്കുമരുന്നുവേട്ട: ഫിലിപ്പീന്‍സിലെ ജയിലുകള്‍ നിറഞ്ഞുകവിയുന്നു
cancel

മനില: പ്രസിഡന്‍റ് റൊഡ്രിഗോ ദുതേര്‍തെ മയക്കുമരുന്നുവേട്ട ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഫിലിപ്പീന്‍ തലസ്ഥാനമായ മനിലയിലെ ജയിലുകള്‍ കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ പുതിയ ജയിലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.  
ഇതിന്‍െറ ഭാഗമായി ക്വിസോണ്‍ നഗര ഉദ്യോഗസ്ഥര്‍ ഫിലിപ്പീന്‍ സര്‍ക്കാറിന് സ്ഥലം വിട്ടുകൊടുക്കുന്ന രേഖകളില്‍ ഒപ്പുവെച്ചു. ജയിലുകളിലെ ഇപ്പോഴത്തെ സ്ഥിതി അതീവ മനുഷ്യത്വവിരുദ്ധവും അംഗീകരിക്കാനാകാത്തതുമാണെന്ന് അധികൃതര്‍ പറയുന്നു.

സ്ഥലപരിമിതിമൂലം ആയിരക്കണക്കിന് തടവുപുള്ളികള്‍ മേല്‍ക്കൂരയില്ലാത്ത ബാസ്കറ്റ്ബാള്‍ മൈതാനത്തും സ്റ്റെയര്‍കേസിന് മുകളിലുമൊക്കെയാണ് ഉറങ്ങുന്നത്.  മനിലയിലെ വടക്കന്‍ ജില്ലയില്‍ 60 വര്‍ഷം മുമ്പ് നിര്‍മിച്ച ജയിലില്‍ 800 തടവുപുള്ളികളെ പാര്‍പ്പിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നാല്‍,  4000ത്തോളം പേരാണ് ഇവിടെ കഴിയുന്നത്.ജയിലിന്‍േറതായി പുറത്തുവന്നിട്ടുള്ള ചിത്രങ്ങള്‍ ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് കാണിക്കുന്നതെന്നും വിഷയം അടിയന്തരമായി പരിഗണിക്കേണ്ടതാണെന്നും ക്വിസോണ്‍ സിറ്റി വൈസ് മേയര്‍ ജോയ് ബെല്‍മൊണേറ്റ് പറഞ്ഞു.

ജയിലുകളില്‍ ഇപ്പോള്‍ എത്തുന്ന പുതിയ തടവുകാരില്‍ 80 ശതമാനവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്നവരാണ്. ജയിലുകളിലെ സാഹചര്യത്തെ ഹ്യൂമന്‍റൈറ്റ് വാച്ച് വിമര്‍ശിച്ചു.ജൂണ്‍ 30ന് അധികാരത്തിലേറിയ ദുതേര്‍തെ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ ആഹ്വാനംചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philipiens jail
Next Story