Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയുദ്ധത്തിന്...

യുദ്ധത്തിന് നിര്‍ബന്ധിച്ചാല്‍ ഇന്ത്യക്ക് വലിയ നഷ്ടമായിരിക്കുമെന്ന് പാക് പ്രതിരോധമന്ത്രി

text_fields
bookmark_border

ഇസ്ലാമാബാദ്: പാകിസ്താനെ യുദ്ധത്തിന് നിര്‍ബന്ധിച്ചാല്‍ ഇന്ത്യക്ക് അത് വലിയ നഷ്ടമായിരിക്കും വരുത്തിവെക്കുകയെന്ന് പാക് പ്രതിരോധമന്ത്രി ഖാജ മുഹമ്മദ് ആസിഫിന്‍െറ മുന്നറിയിപ്പ്. പതിറ്റാണ്ടുകള്‍ ഓര്‍മിക്കാവുന്ന ആഘാതമായിരിക്കും അത് വരുത്തിവെക്കുക. മാതൃരാജ്യത്തെ എന്ത് വിലകൊടുത്തും പാക് സൈന്യം പ്രതിരോധിക്കുമെന്നും ആസിഫ് വ്യക്തമാക്കി. അന്താരാഷ്ട്ര അതിര്‍ത്തിപ്രദേശമായ സെയില്‍കോട്ടിലെ കുണ്ടന്‍പുര്‍ ഗ്രാമത്തില്‍ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പാകിസ്താനില്‍ ഭീകരവാദം വളര്‍ത്താന്‍ പ്രോത്സാഹനം നല്‍കുകയും അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തുകയും ചെയ്യുന്ന നടപടിയിലൂടെ ഇന്ത്യയുടെ യഥാര്‍ഥമുഖം വ്യക്തമായിക്കഴിഞ്ഞു. ആഭ്യന്തരമായ പരാജയം മറച്ചുവെക്കാനാണ് അതിര്‍ത്തിയില്‍ ഇന്ത്യ മന$പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇന്ത്യ അനാവശ്യമായ ഇടപെടല്‍ നടത്തിയെന്നതിന് പാകിസ്താന്‍െറ കൈയില്‍ തെളിവുകളുണ്ടെന്നും ആസിഫ് അവകാശപ്പെട്ടു. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഇത് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
TAGS:
Next Story