Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുശര്‍റഫ് രാഷ്ട്രീയ...

മുശര്‍റഫ് രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങുന്നു

text_fields
bookmark_border
മുശര്‍റഫ് രാഷ്ട്രീയ തിരിച്ചുവരവിനൊരുങ്ങുന്നു
cancel

ലാഹോര്‍: പാകിസ്താനിലെ സൈനികഭരണകൂടത്തിന്‍െറ തലവനായിരുന്ന പര്‍വേസ് മുശര്‍റഫ് രാഷ്ട്രീയ പുന$പ്രവേശത്തിന് ഒരുങ്ങുന്നു. നവാസ് ശരീഫിന്‍െറ പാക് മുസ്ലിം ലീഗ് (പി.എം.എല്‍-എന്‍) ഒഴികെയുള്ള മുസ്ലിം ലീഗ് വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് രൂപവത്കരിക്കുന്ന പുതിയ പാര്‍ട്ടിയുടെ തലവനായാണ് മുശര്‍റഫ് തിരിച്ചുവരവിനൊരുങ്ങുന്നത്. യുനൈറ്റഡ് മുസ്ലിം ലീഗ് എന്നു പേരിലുള്ള പാര്‍ട്ടിയുടെ രൂപവത്കരണത്തിനുള്ള ശ്രമങ്ങളെല്ലാം ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പി.എം.എല്‍-ക്യൂ നേതാവ് ചൗധരി ശുജാഅത് ഹുസൈന്‍ കഴിഞ്ഞദിവസം മുശര്‍റഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുതിയ പാര്‍ട്ടിയെ നയിക്കാന്‍ അദ്ദേഹം മുശര്‍റഫിനോട് ആവശ്യപ്പെട്ടതായാണ് അറിവ്.
ഈ വര്‍ഷം അവസാനത്തില്‍ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നിലവില്‍വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവാസ് ശരീഫിന്‍െറയും സഹോദരന്‍ ഷഹബാസ് ശരീഫിന്‍െറയും നയങ്ങളില്‍ തൃപ്തിയില്ലാതെയാണ് തങ്ങള്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് ചൗധരി ശുജാഅത് ഹുസൈന്‍ പറഞ്ഞു. ഇതിനായി എല്ലാ വിഭാഗം മുസ്ലിം ലീഗ് പാര്‍ട്ടികളും ഒന്നിച്ചതായി അദ്ദേഹം അറിയിച്ചു.
മുശര്‍റഫിന്‍െറ നേതൃത്വത്തില്‍ പി.എം.എല്‍-എന്നിനും ഇംറാന്‍ ഖാനിന്‍െറ തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിക്കും വെല്ലുവിളി ഉയര്‍ത്താനാകുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ കണക്കുകൂട്ടുന്നത്.നാലുവര്‍ഷത്തെ വിദേശവാസത്തിനുശേഷം 2013ലാണ് മുശര്‍റഫ് രാജ്യത്ത് തിരിച്ചത്തെിയത്.

Show Full Article
TAGS:
Next Story