Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലേഷ്യന്‍...

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ രാജിക്കായി രണ്ടാം ദിനവും പ്രതിഷേധം ശക്തം

text_fields
bookmark_border

ക്വലാലംപുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖിന്‍െറ രാജി ആവശ്യപ്പെട്ട് ബെര്‍സിഹ് എന്ന സര്‍ക്കാറിതര സംഘടനയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രണ്ടാം ദിനവും ആയിരങ്ങള്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഭൂരിപക്ഷം പ്രതിഷേധക്കാരും തെരുവില്‍ ഉറങ്ങുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വതന്ത്ര സ്ക്വയറില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തെ തടയാന്‍ സര്‍ക്കാര്‍ വലിയ ഒരുക്കങ്ങള്‍ നടത്തിയെങ്കിലും അതിനെ അതിജീവിച്ച് ജനങ്ങള്‍ പങ്കെടുക്കുകയായിരുന്നു. ബെര്‍സിഹിന്‍െറ വെബ്സൈറ്റും മഞ്ഞനിറത്തിലുള്ള അവരുടെ ചിഹ്നവും അധികൃതര്‍ നിരോധിച്ചിരിക്കയാണ്. പ്രതിഷേധം മറ്റു പട്ടണങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍.

Show Full Article
TAGS:
Next Story