Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅബ്ദുലിനും റീമിനും...

അബ്ദുലിനും റീമിനും സഹായവര്‍ഷം; രണ്ടു ദിവസത്തിനിടെ 86 ലക്ഷം ശേഖരിച്ചു

text_fields
bookmark_border
അബ്ദുലിനും റീമിനും സഹായവര്‍ഷം; രണ്ടു ദിവസത്തിനിടെ 86 ലക്ഷം ശേഖരിച്ചു
cancel

ബൈറൂത്: സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ബൈറൂത് തെരുവിലൂടെ മകളെ തോളിലേറ്റി പേന വില്‍ക്കുന്ന സിറിയയില്‍ നിന്നും എത്തിയ ഫലസ്തീന്‍ അഭയാര്‍ഥിയുടെ ചിത്രത്തിന് പ്രതികരണമായി രണ്ടു ദിവസംകൊണ്ട് ലഭിച്ചത് 86 ലക്ഷം രൂപ (1.3 ലക്ഷം ഡോളര്‍). ‘അബ്ദുലിനും റീമിനും പുതിയ ജീവിതം ആരംഭിക്കാനായി സഹായിക്കൂ’ എന്ന വ്യാഴാഴ്ച ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിനിനാണ് വന്‍ പ്രതികരണം.
ഐസ്ലന്‍ഡ് പത്രപ്രവ ര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഗിസുര്‍ സൈമനാര്‍സനാണ് ചിത്രത്തിലൂടെ ലോകം കണ്ട അബ്ദുല്‍ ഹലീം അത്താറിന്‍െറ കുടുംബത്തെ സഹായിക്കാനുള്ള കാമ്പയിനിന് തുടക്കംകുറിച്ചത്.
5000 ഡോളര്‍ ശേഖരിക്കാനാണ് കാമ്പയിന്‍ തുടക്കമിട്ടതെങ്കിലും രണ്ടു ദിവസംകൊണ്ടുതന്നെ ലക്ഷങ്ങള്‍ കടക്കുകയായിരുന്നു. മറ്റു സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാന്‍ അബ്ദുല്‍ ഹലീം ആവശ്യപ്പെട്ടതായി സൈമനാര്‍സന്‍ പറഞ്ഞു.
സംഭാവന കൂടുതല്‍ ലഭിക്കുകയാണെങ്കില്‍ അവര്‍ക്കുവേണ്ടി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലബനാനിലത്തെിയ ലക്ഷക്കണക്കിന് അഭയാര്‍ഥികളില്‍ ഒരാളാണ് രണ്ടു കുട്ടികളുടെ പിതാവായ അബ്ദുല്‍ ഹലീം.
വരുമാനത്തിനായി മറ്റൊന്നുമില്ലാത്തതിനാലാണ് ഇദ്ദേഹം പേനവില്‍പനക്കിറങ്ങിയത്.

Show Full Article
TAGS:
Next Story