Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹിസ്ബുല്ല പോരാളികളെ...

ഹിസ്ബുല്ല പോരാളികളെ പിന്തുണച്ച് ബശ്ശാര്‍

text_fields
bookmark_border
ഹിസ്ബുല്ല പോരാളികളെ പിന്തുണച്ച് ബശ്ശാര്‍
cancel

ഡമസ്കസ്: ലബനാനിലെ ശിയാ പോരാട്ട സംഘം ഹിസ്ബുല്ലയുടെ രാജ്യത്തെ സാന്നിധ്യത്തെ പിന്തുണച്ച് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദ്. സിറിയന്‍ സര്‍ക്കാര്‍ ഒൗദ്യോഗികമായി അറിയിച്ചതിനെ തുടര്‍ന്നാണ് ഹിസ്ബുല്ല വിമതര്‍ക്കെതിരെ പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാത്രി സിറിയയുടെ ഒൗദ്യോഗിക ചാനലില്‍ വന്ന ഇന്‍റര്‍വ്യൂവിലാണ് അസദ് തന്‍െറ നയം വ്യക്തമാക്കിയത്. ഹിസ്ബുല്ലയുടെ സാന്നിധ്യം വിമത വിഭാഗത്തെ സഹായിക്കാന്‍ വിദേശ സൈന്യത്തെ നിയോഗിക്കുന്നതിനുള്ള ന്യായീകരണമല്ളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഹിംസിലും കലമോന്‍ മേഖലയിലും വിമതരെ നേരിടുന്നതില്‍ ഹിസ്ബുല്ല പോരാളികളാണ് സിറിയന്‍ സൈന്യത്തെ സഹായിക്കുന്നത്. ഇപ്പോള്‍ ഡമസ്കസിനടുത്ത പ്രദേശങ്ങളിലും ഇവര്‍ പോരാട്ടത്തിലേര്‍പ്പെടുന്നുണ്ട്.
റഷ്യ, ഇറാന്‍, ഹിസ്ബുല്ല എന്നിവരാണ് സിറിയയുടെ പ്രധാന സഖ്യങ്ങളെന്ന് അസദ് പറഞ്ഞു. 2011ല്‍ സിറിയയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇവരുടെ സേവനം വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ക്കുള്ള റഷ്യയുടെ പിന്തുണ അവര്‍ പിന്‍വലിക്കില്ളെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സിറിയയുടെ വിജയം ഇറാന്‍െറ വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തങ്ങള്‍ പ്രതിരോധ സഖ്യമാണെന്നാണ് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞത്.
സിറിയന്‍ സൈന്യത്തിന്‍െറ ആക്രമണത്തെ അപലപിച്ച സിറിയയിലെ യു.എന്‍ പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തൂര പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ഈ മാസം ആദ്യം തലസ്ഥാനത്തെ ദൗമയില്‍ സിറിയന്‍ സൈന്യത്തിന്‍െറ വ്യോമാക്രമണത്തില്‍ 100ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നതിനെ മിസ്തൂര അപലപിച്ചിരുന്നു.

Show Full Article
TAGS:
Next Story