Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിഡ്നിയില്‍ ഇന്ത്യന്‍...

സിഡ്നിയില്‍ ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ വെടിവെപ്പ്

text_fields
bookmark_border
സിഡ്നിയില്‍ ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ വെടിവെപ്പ്
cancel

മെല്‍ബണ്‍: പടിഞ്ഞാറന്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തിരക്കേറിയ ഇന്ത്യന്‍ റസ്റ്റാറന്‍റില്‍ വെടിവെപ്പ്. നാലു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കുപറ്റിയിട്ടില്ളെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് സംഭവം നടന്നതെന്നും തോക്കുധാരി റസ്റ്റാറന്‍റിന്‍െറ മുന്‍ ജനവാതിലിലൂടെ വെടിവെക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അപകടം നടന്നതിനുശേഷം തോക്കുധാരി റോഡിലൂടെ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ഹാരിസ് പാര്‍ക്കില്‍ സമാനമായ ആക്രമണം നടന്നിരുന്നു. ആക്രമണത്തെപ്പറ്റി അന്വേഷണം നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Show Full Article
TAGS:
Next Story