Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപഞ്ചാബ് ചാവേര്‍...

പഞ്ചാബ് ചാവേര്‍ സ്ഫോടനം: 20 ലശ്കറെ ജങ് വി പ്രവര്‍ത്തകരും നാല് പൊലീസുകാരും അറസ്റ്റില്‍

text_fields
bookmark_border

ലാഹോര്‍: പഞ്ചാബ് ആഭ്യന്തരമന്ത്രി ശുജ ഖന്‍സാദ ഉള്‍പ്പെടെയുള്ളവരുടെ കൊലപാതകത്തിനിടയാക്കിയ ചാവേര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് 20 ലശ്കറെ ജങ്വി പ്രവര്‍ത്തകരെയും നാല് പൊലീസുകാരെയും അറസ്റ്റ് ചെയ്തു. പഞ്ചാബ് പ്രവിശ്യയിലെ ശാദിഖാനിലെ മന്ത്രിയുടെ വീട്ടില്‍ നടന്ന ചാവേര്‍ സ്ഫോടനത്തിലാണ് 71കാരനായ ആഭ്യന്തരമന്ത്രിയും മറ്റ് 19 പേരും കൊല്ലപ്പെട്ടത്. പ്രദേശവാസികളുമായി അനുരഞ്ജന ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടെ രണ്ടു ചാവേറുകള്‍ അതിക്രമിച്ചുകടക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
ലശ്കറെ ജങ്വി, തെഹ്രീകെ താലിബാന്‍, ജമാഅത്തുല്‍ അഹ്റാര്‍ തുടങ്ങിയ സംഘടനകള്‍ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തുവന്നിരുന്നു. നിരോധിത സംഘടനകളുമായുള്ള ബന്ധത്തത്തെുടര്‍ന്ന് നാല് പൊലീസുകാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും മന്ത്രിയുടെ വീട്ടിലെ ജോലിക്കാരെ ചോദ്യംചെയ്തുവരുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
അതേസമയം, ബുധനാഴ്ച പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പില്‍ ഒരു കമാന്‍ഡര്‍ ഉള്‍പ്പെടെ നാല് ലശ്കറെ ജങ്വി പോരാളികള്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയിലാണ് സംഭവം. കൊല്ലപ്പെട്ടവര്‍ ശിയാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്തവരാണെന്ന് പാക് പൊലീസ് അധികൃതര്‍ വ്യക്തമാക്കി.
 

Show Full Article
TAGS:
Next Story