Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജംഇയ്യത്തുദ്ദഅ് വക്കും ...

ജംഇയ്യത്തുദ്ദഅ് വക്കും ഹഖാനി നെറ് റ്വര്‍ക്കിനും പാകിസ്താനില്‍ നിരോധമില്ല

text_fields
bookmark_border
ജംഇയ്യത്തുദ്ദഅ് വക്കും ഹഖാനി നെറ് റ്വര്‍ക്കിനും പാകിസ്താനില്‍ നിരോധമില്ല
cancel

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന്‍ ഹാഫിസ് സഈദ് നേതൃത്വം നല്‍കുന്ന ജമാഅത്തുദ്ദഅ് വ(ജെ.യു.ഡി)ക്കും അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദി സംഘടന ഹഖാനി നെറ്റ്വര്‍ക്കിനും പാകിസ്താനില്‍ നിരോധമില്ളെന്ന് ഒൗദ്യോഗിക രേഖകള്‍. സര്‍ക്കാറിന്‍െറ നിരോധിക്കപ്പെട്ട 60 സംഘടനകളുടെ ഒൗദ്യോഗിക പട്ടികയില്‍ ഇവ ഉള്‍പ്പെട്ടിട്ടില്ല.
അതേസമയം, ജമാഅത്തുദ്ദഅ്വയെ നിരീക്ഷിച്ചുവരികയാണെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി ബോധ്യപ്പെട്ടാല്‍ നിരോധിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
യു.എന്നിന്‍െറ ഭീകരവാദ സംഘടനകളുടെ പട്ടികയിലുള്ള സംഘമാണ് ജമാഅത്തുദ്ദഅ്വ. ഇതിന്‍െറ തലവന്‍ ഹാഫിസ് സഈദിനെ പിടികൂടുന്നവര്‍ക്ക് യു.എസ് സര്‍ക്കാര്‍ 10 മില്യന്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമണമടക്കം നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള സംഘടനയാണ് അല്‍ഖാഇദയുമായി ബന്ധമുള്ള ഹഖാനി നെറ്റ്വര്‍ക്. അതേസമയം, പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനം നടത്തിയിട്ടുള്ള 60 സംഘടനകളെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്ന് അധികൃതര്‍ സൂചിപ്പിച്ചു.
അക്ഷരക്രമത്തില്‍ തയാറാക്കിയ പട്ടികയില്‍ ജയ്ശെ മുഹമ്മദ് 29ാമതും ലശ്കറെ ത്വയ്യിബ 39ാമതുമാണ് ഇടംപിടിച്ചിട്ടുള്ളത്. പ്രധാന തീവ്രവാദ സംഘടനകളായ അല്‍ഖാഇദയും തെഹ്രീകെ താലിബാനും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 2002 ലെ ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തെ തുടര്‍ന്നാണ് ലശ്കറെ ത്വയ്യിബയും ജയ്ശെ മുഹമ്മദും പാകിസ്താനില്‍ നിരോധിക്കപ്പെട്ടത്.
ജമാഅത്തുദ്ദഅ്വ മാത്രമാണ് നിരീക്ഷണപ്പട്ടികയിലുള്ള സംഘടന. പാകിസ്താനില്‍ നിരവധി വിദ്യാലയങ്ങളും ആശുപത്രികളും നടത്തുന്ന ജമാഅത്തുദ്ദഅ്വ, വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയും ചെയ്യുന്നുണ്ട്.

Show Full Article
TAGS:
Next Story