Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചാരപ്രവൃത്തി:...

ചാരപ്രവൃത്തി: ജപ്പാനോട് മാപ്പ് പറഞ്ഞ് ഒബാമ

text_fields
bookmark_border
ചാരപ്രവൃത്തി: ജപ്പാനോട് മാപ്പ് പറഞ്ഞ് ഒബാമ
cancel

ടോക്യോ: ജപ്പാന്‍െറ ഒൗദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തി എന്ന വിക്കിലീക്സ് വെളിപ്പെടുത്തലിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ ജപ്പാനോട് മാപ്പുപറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ ഫോണില്‍ ബന്ധപ്പെട്ടാണ് ഒബാമ വ്യക്തിപരമായും സര്‍ക്കാറിനും ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമചോദിച്ചതെന്ന് ജപ്പാന്‍ സര്‍ക്കാറിന്‍െറ വക്താവ് അറിയിച്ചു. ബുധനാഴ്ച ജപ്പാന്‍ പ്രാദേശിക സമയം രാവിലെയാണ് 40 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടന്നതെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യതയില്‍ തുരങ്കംവെക്കുമെന്ന് ഒബാമയോട് പറഞ്ഞ ആബെ സംഭവത്തില്‍ അന്വേഷണം നടത്താനും ആവശ്യപ്പെട്ടു. വിക്കിലീക്സ് വെളിപ്പെടുത്തലിനുശേഷം മാധ്യമങ്ങളില്‍നിന്നും പാര്‍ലമെന്‍റില്‍നിന്നും സര്‍ക്കാറിനെതിരെ നിരന്തരം വിമര്‍ശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി, വടക്കന്‍ കൊറിയ വിഷയം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ ഇരു നേതാക്കളും ചര്‍ച്ചചെയ്തു.

Show Full Article
TAGS:
Next Story