Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനില്‍ പാചകവാതക...

അഫ്ഗാനില്‍ പാചകവാതക ചരക്കുലോറി പൊട്ടിത്തെറിച്ച് 11 മരണം

text_fields
bookmark_border
അഫ്ഗാനില്‍ പാചകവാതക ചരക്കുലോറി പൊട്ടിത്തെറിച്ച് 11 മരണം
cancel

കാബൂള്‍: അഫ്ഗാനിസ്താനില്‍ പാചകവാതക ചരക്കുലോറി പൊട്ടിത്തെറിച്ച് 11 മരണം. പടിഞ്ഞാറന്‍ നഗരമായ ഹെറാത്തിലാണ് അപകടം. മരിച്ചവരില്‍ 10 പേരും കുട്ടികളാണെന്ന് അഫ്ഗാന്‍ ആരോഗ്യകേന്ദ്രം വക്താവ് അറിയിച്ചു. 18 പേര്‍ക്ക് പരിക്കുപറ്റി. പാചകവാതക വിതരണക്കമ്പനിയുടെ അകത്താണ് സ്ഫോടനം നടന്നത്. പരിക്കുപറ്റിയ പലരുടെയും നില അതീവ ഗുരുതരമാണ്. ചിലര്‍ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. രാത്രി ഉണ്ടായ അത്യുഗ്രന്‍ പൊട്ടിത്തറിയില്‍ വന്‍ അഗ്നിബാധയുണ്ടയാതായി ദൃക്ഷസാക്ഷികള്‍ പറഞ്ഞു. അധികപേരും മരിച്ചത് അടുത്തുള്ള വിഷവായു ശ്വസിച്ചാണ്. സംഭവം ഹീറത്തിലെ ഗവര്‍ണറുടെ വക്താവ് ഇഹ്സാനുല്ല ഹയാത് സ്ഥിതീകരിച്ചിട്ടുണ്ട്. അഫഗാനില്‍ ഗൃഹാവശ്യങ്ങള്‍ക്കുള്ള പാചകവാതകം നിറക്കുമ്പോഴുള്ള ദുരന്തം വ്യാപകമായിട്ടുണ്ട്.

Show Full Article
TAGS:
Next Story