Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസിറിയന്‍ അഭയാര്‍ഥികളെ...

സിറിയന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് അമേരിക്ക

text_fields
bookmark_border
സിറിയന്‍ അഭയാര്‍ഥികളെ സ്വാഗതം ചെയ്ത് അമേരിക്ക
cancel

വാഷിങ്ടണ്‍: അടുത്തവര്‍ഷം 5000 മുതല്‍ 8000 വരെ സിറിയന്‍ അഭയാര്‍ഥികളെ അമേരിക്ക സ്വീകരിക്കും. 15000 ത്തോളം സിറിയന്‍ അഭയാര്‍ഥികളെ യു.എന്നിന്‍െറ അഭയാര്‍ഥി ഏജന്‍സിയുടെ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ യു.എസ് ശിപാര്‍ശ ചെയ്തതായി വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. 2015 ലെ സാമ്പത്തിക വര്‍ഷത്തില്‍ 1000 മുതല്‍ 2000 വരെ സിറിയന്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് 2016ലെ സാമ്പത്തിക വര്‍ഷത്തില്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

2011ല്‍ സിറിയയില്‍ സിവില്‍ യുദ്ധം തുടങ്ങിയതു മുതല്‍ നാലു ദശലക്ഷത്തോളം പേര്‍ അഭയാര്‍ഥികളാക്കപ്പെട്ട സാഹചര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കാതിരുന്നത് വിമര്‍ശിക്കപ്പെട്ടിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കുന്നതിലും അവരുടെ പുനരധിവാസത്തിനായി സാമ്പത്തിക സഹായം നല്‍കുന്നതിലും നേതൃരംഗത്തുള്ള രാഷ്ട്രമാണ് അമേരിക്ക എന്നും പക്ഷേ, ഇത് പൂര്‍ണ വിജയകരമായിത്തീരുന്നില്ളെന്നും കിര്‍ബി പറഞ്ഞു. സിറിയന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട് പരിവര്‍ത്തനം വരുത്തുകയും അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്ക് സുരക്ഷിതരായി തിരിച്ചുപോകാനുള്ള സാഹചര്യം സൃഷ്ടിച്ചാലും മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയുള്ളൂവെന്ന് കിര്‍ബി അഭിപ്രായപ്പെട്ടു.

സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങിയതിനുശേഷം ഇതുവരെ യു.എസ് നാല് ബില്യണ്‍ ഡോളറിന്‍െറ സഹായം നല്‍കിയിട്ടുണ്ട്. സിറിയയിലെ അഭയാര്‍ഥികളുടെ എണ്ണം ജൂലൈവരെ നാലു ദശലക്ഷം കടന്നതായും ഈ വര്‍ഷാവസാനത്തോടെ ഇത് 4.27 ദശലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും യു.എന്നിന്‍െറ അഭയാര്‍ഥിവിഭാഗം ഹൈകമീഷണര്‍ അന്‍േറാണിയോ ഗട്ടേര്‍സ് പറഞ്ഞു.

Show Full Article
TAGS:
Next Story