Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുന്‍ നൊബേല്‍...

മുന്‍ നൊബേല്‍ കമ്മിറ്റി തലവന്‍ അന്തരിച്ചു

text_fields
bookmark_border
മുന്‍ നൊബേല്‍ കമ്മിറ്റി തലവന്‍ അന്തരിച്ചു
cancel

ഓസ്ലോ: സമാധാനത്തിനുള്ള നൊബേല്‍ സമ്മാനങ്ങള്‍ നല്‍കുന്ന നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയുടെ മുന്‍ തലവന്‍ ഫ്രാന്‍സിസ് സെജെര്‍സ്റ്റഡ് അന്തരിച്ചു. കഴിഞ്ഞ കുറേക്കാലമായി അസുഖബാധിതനായിരുന്നു ഈ 79 കാരന്‍. 1991 മുതല്‍ 1999 വരെയാണ് ഇദ്ദേഹം നൊബേല്‍ കമ്മിറ്റിയുടെ തലവനായിരുന്നത്. ഈ കാലഘട്ടത്തിലാണ് പ്രമുഖരായ നിരവധിപേര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്. മ്യാന്മര്‍ പ്രതിപക്ഷ നേതാവ് ഓങ്സാന്‍ സൂചി, നെല്‍സണ്‍ മണ്ടേല, യാസിര്‍ അറഫാത്ത് എന്നിവര്‍ക്ക് നൊബേല്‍ സമ്മാനം നല്‍കുന്നത് ഇദ്ദേഹം തലവനായിരുന്നപ്പോഴാണ്. യാസിര്‍ അറഫാത്തിന് നൊബേല്‍ നല്‍കുന്നതിനെ എതിര്‍ത്ത് കമ്മിറ്റിയംഗം പുറത്തുപോയിരുന്നു.
നോര്‍വേയിലെ പ്രമുഖ ചരിത്ര പണ്ഡിതനാണ് ഇദ്ദേഹം. സാമ്പത്തിക ചരിത്രവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്‍േറതായുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുന്ന ഫ്രിറ്റ് ഒര്‍ഡ് ഫൗണ്ടേഷനെയും ഇദ്ദേഹം നയിച്ചിട്ടുണ്ട്.
 

Show Full Article
TAGS:
Next Story