Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജര്‍മനിയില്‍...

ജര്‍മനിയില്‍ താല്‍ക്കാലിക അഭയാര്‍ഥികേന്ദ്രത്തിന് തീയിട്ടു

text_fields
bookmark_border

ബര്‍ലിന്‍: പടിഞ്ഞാറന്‍ ബര്‍ലിനിലെ താല്‍ക്കാലിക അഭയാര്‍ഥികേന്ദ്രത്തിന് അക്രമിസംഘം തീയിട്ടു. മനപ്പൂര്‍വം നടത്തിയ ആക്രമണമാണെന്ന് സംശയിക്കുന്നതായി ബര്‍നാഡെബര്‍ഗ് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇവിടെ തീവ്ര വലതുപക്ഷ സംഘടനകള്‍ തൊഴിലില്ലായ്മ പോലുള്ള വിഷയങ്ങളുന്നയിച്ച് അഭയാര്‍ഥികള്‍ക്കെതിരെ സമരം നടത്തിവരുന്നുണ്ട്. ഇതിന്‍െറ തുടര്‍ച്ചയാണ് ആക്രമണമെന്ന് സംശയിക്കുന്നതായി അധികൃതര്‍ സൂചിപ്പിച്ചു. ജര്‍മനിയില്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2015ന്‍െറ അവസാനത്തോടെ രാജ്യത്തെ അഭയാര്‍ഥികളുടെ എണ്ണം എട്ടു ലക്ഷത്തില്‍ എത്തുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഭൂരിപക്ഷം ജനങ്ങളും അഭയാര്‍ഥികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുമ്പോള്‍ വളരെ കുറച്ചുപേരാണ് ഇവര്‍ക്കെതിരെ രംഗത്തുവരുന്നത്.

Show Full Article
TAGS:
Next Story