Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹൂതി ആക്രമണത്തില്‍...

ഹൂതി ആക്രമണത്തില്‍ സൗദി കമാണ്ടര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
ഹൂതി ആക്രമണത്തില്‍ സൗദി കമാണ്ടര്‍ കൊല്ലപ്പെട്ടു
cancel

ജിദ്ദ: ഹൂതി ഷെല്‍ ആക്രമണത്തില്‍ സൗദി കരസേന കമാണ്ടര്‍ കൊല്ലപ്പെട്ടു. ദക്ഷിണസൗദിയിലെ ജീസാനില്‍ കരസേനയുടെ 18ാം ബ്രിഗേഡിന്‍െറ തലവന്‍ അബ്ദുറഹ്മാന്‍ സഅദ് അല്‍ ജറഫ ശഹ്റാനിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ജീസാന്‍ പ്രവിശ്യയിലെ ഹര്‍സിലെ സൈനികതാവളം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം.

ഉടനെ അല്‍ഹര്‍സ് ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് മരണം സ്ഥിരീകരിച്ചു. അഞ്ചു മക്കളുണ്ട്. മൃതദേഹം ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച വൈകുന്നേരം സ്വദേശമായ അസീര്‍ പ്രവിശ്യയിലെ തന്‍ദഹയില്‍ സംസ്കരിച്ചു.

അച്ചടക്കത്തിലും ഇഛാശക്തിയിലും നേതൃശേഷിയിലും മാതൃകയായിരുന്ന അബൂജറഫ തന്‍െറ കീഴിലുള്ളവര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മധുരതരമായ ഓര്‍മകള്‍ മാത്രമാണ് അവശേഷിപ്പിച്ചതെന്ന് ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അനുശോചനസന്ദേശത്തില്‍ അനുസ്മരിച്ചു. വീര സൈനികന്‍െറ ജന്മനാടിനും ആദര്‍ശത്തിനും വേണ്ടിയുള്ള രക്തസാക്ഷിത്വം സാര്‍ഥകമായിത്തീരട്ടെ എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. പരേതന്‍െറ കുടുംബാംഗങ്ങളെ അദ്ദേഹം രാജ്യത്തിന്‍െറ അനുശോചനവും ഐക്യദാര്‍ഢ്യവും അറിയിച്ചു.
 

Show Full Article
TAGS:
Next Story