Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപല്‍മീറയിലെ പുരാതന...

പല്‍മീറയിലെ പുരാതന ദേവാലയം ഐ.എസ് തകര്‍ത്തു

text_fields
bookmark_border
പല്‍മീറയിലെ പുരാതന ദേവാലയം ഐ.എസ് തകര്‍ത്തു
cancel

ബൈറൂത്: പുരാവസ്തു ശാസ്ത്രജ്ഞര്‍ ഭയപ്പെട്ടതുപോലെ സിറിയയിലെ പുരാതന നഗരമായ പല്‍മീറയിലെ ദേവലയം ഐ.എസ് തീവ്രവാദികള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. സ്ഫോടക വസ്തുക്കളുപയോഗിച്ച് ബാല്‍ഷാമിന്‍ ദേവാലയം തകര്‍ക്കുകയായിരുന്നെന്ന് സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അറിയിച്ചു. സ്ഫോടനത്തില്‍ സമീപത്തെ പുരാത നിര്‍മിതികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഒരുമാസംമുമ്പ് തന്നെ ദേവാലയം തകര്‍ത്തിരുന്നെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. എന്നാല്‍, പല്‍മീറയില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഉസാമ അല്‍ ഖാതിബ് പറയുന്നത് കഴിഞ്ഞദിവസമാണ് ദേവാലയം തകര്‍ത്തതെന്നാണ്. സിറിയയില്‍നിന്ന് യഥാര്‍ഥ വിവരംലഭിക്കാന്‍ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ സ്ഥിരമാണ്.

ബിംബാരാധന പ്രോത്സാഹിപ്പിക്കുന്ന പുരാതന അവശിഷ്ടങ്ങള്‍ നശിപ്പിക്കുമെന്ന് ഐ.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, കൊള്ളയടിച്ച പുരാതനവസ്തുക്കള്‍ വന്‍ വിലക്ക് വില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പല്‍മീറയിലെ പ്രശസ്ത മണ്ഡപത്തില്‍ നിന്നും 500 മീറ്റര്‍ ദൂരെയാണ് ബാല്‍ഷാമിന്‍  ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇവിടെവെച്ചാണ് കഴിഞ്ഞ മേയില്‍ 20 സിറിയന്‍ സൈനികരെ ഐ.എസ് തലയറുത്തത്. ഇടിയുടെയും മഴയുടെയും ദേവതക്ക് സമര്‍പ്പിച്ച ക്ഷേത്രമാണിതെന്ന് അല്‍ ഖാതിബ് പറയുന്നു.

റോമന്‍ സംസ്കാരത്തിന്‍െറ ഭാഗമായിരുന്ന പല്‍മീറയില്‍ 2000 വര്‍ഷത്തിലധികം പഴക്കമുള്ള നിരവധി പുരാതന അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍പെട്ട സ്ഥലമാണ് പല്‍മീറ. ചൊവ്വാഴ്ച ഐ.എസ് തീവ്രവാദികള്‍ പുരാവസ്തു ഗവേഷകനായിരുന്ന ഖാലിദ് അസദിന്‍െറ തലയറുത്ത് പല്‍മീറയില്‍ തൂക്കിയിരുന്നു.

Show Full Article
TAGS:
Next Story