Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏഴ് ബ്രദര്‍ഹുഡ്...

ഏഴ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവ്

text_fields
bookmark_border
ഏഴ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവ്
cancel

കൈറോ: 2013ല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതില്‍ പങ്കുണ്ടെന്നാരോപിച്ച് ബ്രദര്‍ഹുഡ് നേതാവ് മുഹ്സിന്‍ റാദി ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ഈജിപ്ത് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. റാലിക്കിടെ പൊതുമുതല്‍ നശിപ്പിക്കല്‍, കൊലപാതക ശ്രമം, ആയുധങ്ങള്‍ കൈവശംവെക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍. 2011 മുതല്‍  ഇവര്‍ തടവിലാണ്.

മുന്‍ പ്രസിഡന്‍റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയ ശേഷം ഈജിപ്ത് സര്‍ക്കാര്‍ ബ്രദര്‍ഹുഡിനെയും അതിനെ അനുകൂലിക്കുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമം നടത്തിവരുകയാണ്. മുര്‍സിയും ബ്രദര്‍ഹുഡിന്‍െറ ഉന്നതനേതാവ് മുഹമ്മദ് ബദീഉം ഉള്‍പ്പെടെ 100 നേതാക്കള്‍ക്ക് കഴിഞ്ഞ ജൂണില്‍ കോടതി വധശിക്ഷ വിധിച്ചിരുന്നു. ചാരവൃത്തി കേസില്‍ മുര്‍സിക്കും ബദീഇനും ജീവപര്യന്തം തടവും കോടതി വിധിച്ചിരുന്നു.
 

Show Full Article
TAGS:
Next Story